ഷാറൂഖിനെതിരായ പരാമർശം; പ്രസ്താവന പിൻവലിക്കുന്നുവെന്ന് ബി.ജെ.പി നേതാവ്
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വർഗിയ ഷാറൂഖ് ഖാനെതിരെയുള്ള ട്വീറ്റ് പിൻവലിച്ചു. താൻ ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. തന്‍റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിൽ ട്വീറ്റ് പിൻവലിക്കുകയാണ്. ഇന്ത്യ അസഹിഷ്ണുതയുള്ള രാജ്യം ആയിരുന്നുവെങ്കിൽ അമിതാഭ് ബച്ചന് ശേഷം ഇത്രയും ജനകീയനായ നടനായി മാറാൻ ഷാറൂഖിന് കഴിയുമായിരുന്നില്ല എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മുൻ മധ്യപ്രദേശ് മന്ത്രിയും ബി.ജെ.പി ജനറൽ സെക്രട്ടറിയുമായ കൈലാഷ്, ഷാറൂഖ് ഖാന്‍റെ ആത്മാവ് പാകിസ്താനിലാണ് എന്ന് ട്വീറ്റ് ചെയ്തത് വ്യാപകമായ വിമർശത്തിന് ഇടയാക്കിയിരുന്നു. തന്‍റെ പാർട്ടിയിൽ നിന്നുവരെ അദ്ദേഹത്തിന് വിമർശം ഏറ്റുവാങ്ങേണ്ടി വന്നു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഷാറൂഖിനോട് മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് ആവശ്യപ്പെട്ടിരുന്നു.
ഇത് കൈലാഷിന്‍റെ മാത്രം അഭിപ്രായമാണെന്നും തങ്ങൾ ഷാറൂഖിനെ ആരാധിക്കുന്നുണ്ടെന്നും ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡു പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.