ഇരട്ടപൗരത്വം: മോദിയെ വെല്ലുവിളിച്ച് രാഹുല്‍
text_fieldsന്യൂഡല്‍ഹി: തനിക്കെതിരെയുള്ള ഇരട്ടപൗരത്വ വിവാദത്തില്‍ സര്‍ക്കാറിനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എല്ലാ അന്വേഷണ ഏജന്‍സികളും കൈയിലുള്ള മോദി എന്തുകൊണ്ട് തനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുന്നി െല്ലന്ന് രാഹുല്‍ ചോദിച്ചു. ആരെയും ഭയക്കുന്നില്ല. കുറ്റം തെളിഞ്ഞാല്‍ അവര്‍ക്ക് തന്നെ ജയിലിലടക്കാം. പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ 98ാം ജന്‍മദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.
എന്തിനാണ് മോദി ഭയപ്പെടുന്നത്. കോണ്‍ഗ്രസിന് കുറഞ്ഞ എം.പിമാരുടെ പിന്തുണയാണുള്ളതെന്നാണ് ആരോപണം. എന്നാല്‍ ഇത്രയും എം.പിമാരെ വെച്ചാണ് ഭൂമി ഏറ്റെടുക്കല്‍ ബില്‍ പ്രതിരോധിച്ചത്. രാജ്യത്തിനുവേണ്ടി പോരാടുമെന്നും പിന്തിരിയുന്ന പ്രശ്നമി െല്ലന്നും രാഹുല്‍ പറഞ്ഞു.
എന്‍െറ കുട്ടിക്കാലത്തുതന്നെ എന്‍െറ കുടുംബത്തിനെതിരെ ചെളിവാരിയെറിയുന്നുണ്ട് ആര്‍.എസ്.എസ്. മോദിയാണ് ഇപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി. എനിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. ആ ആരോപണങ്ങളിലൊന്നും സത്യത്തിന്‍െറ അംശം പോലുമില്ല. ഇന്ദിരാഗാന്ധി രാജ്യത്തെ ഒന്നിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ആര്‍.എസ്.എസ് രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. ഇന്ദിരാഗാന്ധിയുടെ പാതയാണ് തങ്ങള്‍ പിന്തുടരുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.
സുബ്രമണ്യന്‍ സ്വാമിയാണ് രാഹുല്‍ ഗാന്ധിക്ക് ഇരട്ടപൗരത്വമുണ്ടെന്ന വാദവുമായി രംഗത്തുവന്നത്. രാഹുലിന് ബ്രിട്ടനില്‍ പൗരത്വമുണ്ടെന്നായിരുന്നു സ്വാമിയുടെ ആരോപണം. ഇരട്ടപൗരത്വമുള്ള രാഹുലിന്‍െറ ഇന്ത്യന്‍ പൗരത്വവും ലോക്സഭാംഗത്വവും റദ്ദാക്കണമെന്നും സ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജനും അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.