ഭീകരവാദത്തെ ആഗോള തലത്തിൽ ഒറ്റക്കെട്ടായി നേരിടണം -മോദി
text_fieldsക്വാലാലംപൂർ: തീവ്രവാദത്തെ ആഗോളതലത്തിൽ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തെ തടയുന്നതിനായി പുതിയ പദ്ധതികൾക്കു രൂപം നൽകണമെന്നും അദ്ദേഹം പറഞ്ഞു. പത്താമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
ഭീകരവാദത്തെ ഒരു രാജ്യവും ഉപയോഗിക്കുകയോ പിന്തുണക്കുകയോ ചെയ്യരുത്. ഇത് ഒരു പ്രദേശത്തെ മാത്രം പ്രശ്നമല്ലെന്നും മോദി പറഞ്ഞു.
വൈകീട്ട് മൂന്നരക്ക് ക്വാലാലംപൂരിലെ ഇന്‍റര്‍നാഷണല്‍ കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി മലേഷ്യയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് അബ്ദുള്‍ റസാഖുമായി കൂടിക്കാഴ്ച്ച നടത്തുന്ന മോദി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഒരുക്കുന്ന വിരുന്നിലും പങ്കെടുക്കും. നാളെയാണ് മോദിയുടെ മലേഷ്യൻ സന്ദർശനം പൂർത്തിയാകുന്നത്. തുടർന്ന് സിംഗപ്പൂരിലേക്ക് പോകുന്ന മോദി ചൊവ്വാഴ്ച സിംഗപ്പൂരിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. അന്നു രാത്രി പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.