കലാമിന്‍െറ ബന്ധു ബി.ജെ.പി വിട്ടു
text_fieldsചെന്നൈ: മുന്‍ രാഷ്ട്രപതി ഡോ: എ.പി.ജെ അബ്ദുല്‍ കലാമിന്‍െറ ബന്ധു എ.പി.ജെ ശൈഖ് സാലിം ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. കലാമിന്‍െറ ഡല്‍ഹിയിലെ വസതി ദേശീയ സ്മാരകമാക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരാകരിച്ചതില്‍ പ്രതിഷേധിച്ചാണ് ശൈഖ് സാലിം ബി.ജെ.പി വിട്ടത്. 2012 ജൂലൈയില്‍ ബി.ജെ.പിയില്‍ ചേര്‍ന്ന സാലിം, തമിഴ്നാട് ബി.ജെ.പിയിലെ ന്യൂനപക്ഷ വിഭാഗം സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു. കലാമിന്‍െറ ‘വിഷന്‍ 2020 ’ യാഥാര്‍ഥ്യമാക്കാന്‍ ബി.ജെ.പിക്ക് മാത്രമേ സാധിക്കൂ എന്ന് അവകാശപ്പെട്ടാണ് ശൈഖ് സാലിം ബി.ജെ.പിയില്‍ ചേര്‍ന്നത്.
കലാം താമസിച്ചിരുന്ന ഡല്‍ഹി 10 രാജാജി മാര്‍ഗിലെ വസതി അദ്ദേഹത്തിന്‍െറ മരണ ശേഷം കേന്ദ്ര മന്ത്രി മഹേഷ് ശര്‍മക്കാണ് അനുവദിച്ചത്. ഒക്ടോബര്‍ 18ന് കലാമിന്‍െറ സ്റ്റാഫും ഏതാനും ബന്ധുക്കളും വീടൊഴിഞ്ഞ ശേഷമാണ് മന്ത്രിക്ക് നല്‍കിയത്. എന്നാല്‍, ഈ വസതി കലാമിന്‍െറ ഓര്‍മക്കായി ദേശീയ നോളജ് സെന്‍്ററാക്കി നിലനിര്‍ത്തണമെന്ന് ശൈഖ് സാലിം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല.
കലാമിന്‍െറ ആശയങ്ങള്‍ യുവതലമുറയിലത്തെിക്കുന്നതിന് അദ്ദേഹത്തിന്‍െറ വസതി വിഞ്ജാന കേന്ദ്രമാക്കണമെന്നത് ജനങ്ങളടെ ആവശ്യമാണ്. അത് സഫലീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടതായി കലാമിന്‍െറ മരുമകനായ ശൈഖ് സാലിം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനയച്ച കത്തില്‍ ആരോപിച്ചു.
അതേസമയം, മന്ത്രി മഹേഷ് ശര്‍മക്ക് വീടനുവദിച്ചത് നടപടിക്രമങ്ങളനുസരിച്ചാണെന്ന് കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. എല്ലാ മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ വസതി അനുവദിച്ചിട്ടുണ്ട്്. മഹേഷ് ശര്‍മക്ക് മാത്രം അത് നിഷേധിക്കാനാവില്ളെന്നും നായിഡു വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.