ആ 60 ദിവസങ്ങളില്‍ രാഹുല്‍ എവിടെ ആയിരുന്നു?
text_fieldsന്യൂഡല്‍ഹി: എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കാണാതായ 60 ദിവസങ്ങളില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി എവിടെയായിരുന്നുവെന്ന ചോദ്യത്തിന് മറുപടി. 2015 ഫെബ്രുവരി- ഏപ്രില്‍ മാസങ്ങളിലായി രാഹുല്‍ നാലു തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളിലായി യാത്ര നടത്തുകയായിരുന്നുവെന്നാണ് പുറത്തുവന്ന വിവരം. ഇന്ത്യാ ടുഡെ ആണ് ഇത് പുറത്തുവിട്ടത്. ഫെബ്രുവരി 16 മുതല്‍ ഏപ്രില്‍ 16 വരെയുള്ള ദിവസങ്ങളില്‍ ആണ് രാഹുല്‍ ‘മുങ്ങിയത്’.
ഡല്‍ഹിയില്‍ നിന്നും ബാങ്കോക്കിലേക്ക് വിമാനം കയറിയ അദ്ദേഹം ഒരു ദിവസം അവിടെ തങ്ങി. പിറ്റേന്ന് കമ്പോഡിയയിലേക്കു പറന്നു. അവിടെ 11 ദിവസം ചെലവഴിച്ചു. വീണ്ടും ബാങ്കോക്കിലേക്ക് തിരികെ വന്ന് ഒരു ദിവസം കൂടി അവിടെ തങ്ങി. പിന്നീട് മ്യാന്‍മറിലേക്കാണ് രാഹുല്‍ പോയത്. 21 ദിവസങ്ങള്‍ക്കുശേഷം മാര്‍ച്ച് 22ന് തായ്ലന്‍റിലേക്ക്. ഇവിടെ ആയുത്തായയില്‍ ഉള്ള ബുദ്ധമത പൈതൃക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ഒമ്പതു ദിവസങ്ങള്‍ അദ്ദേഹം അവിടെ ചെലവിട്ടു. മാര്‍ച്ച് 31ന് വിയറ്റ്നാമിലേക്കു പോയ അദ്ദേഹം ഏപ്രില്‍ 21ന് വീണ്ടും ബാങ്കോക്കിലത്തെി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബാങ്കോക്കില്‍ ചെലവിട്ട രാഹുല്‍ ഏപ്രില്‍ 16ന് ഇന്ത്യയില്‍ തിരികെയത്തെി.
രാജ്യത്തെ മാധ്യമങ്ങള്‍ക്കും സ്വന്തം രാഷ്ട്രീയ വൃത്തങ്ങള്‍ക്കുപോലും പിടികൊടുക്കാതെ രാഹുലിന്‍റെ ‘ഒളിവു ജീവിതം’ ആ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.