പ്രത്യുഷാ ബാനര്‍ജിയുടെ മരണം; സുഹൃത്ത് അറസ്റ്റില്‍
text_fieldsമുംബൈ: ടെലിവിഷന്‍ അവതാരിക പ്രത്യുഷാ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് രാഹുല്‍ സിങിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മരണം പൊലീസിനെയും കുടുംബത്തെയും ആദ്യം അറിയിച്ചത് ഇയാളായിരുന്നു എന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായിരിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ടാണ് പ്രത്യുഷയെ സ്വന്തം വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണം തുടരുന്നതെന്ന് ഡി.സി.പി വിക്രം ദേശ്പാണ്ടെ അറിയിച്ചു. എന്നാല്‍ ആത്മഹത്യ കുറിപ്പൊന്നും ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മുംബൈയിലെ സിദ്ധാര്‍ഥ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മാര്‍ച്ച് മുതല്‍ തനിക്ക് ജോലിയൊന്നും ലഭിച്ചിരുന്നില്ലെന്ന് പ്രത്യുഷ മറ്റൊരു കൂട്ടികാരിയോട് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുണ്ട്. രാഹുല്‍ സിങുമായുള്ള ബന്ധത്തില്‍ ഇവര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇവരുടെ മരണത്തില്‍ അയല്‍ വീട്ടുകാര്‍ കടുത്ത നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രത്യുഷ ബാനര്‍ജി ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നാണ് ഇവര്‍ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.