ആധാര്‍ രജി.നൂറ് കോടി തികയുന്നു
text_fieldsന്യൂഡല്‍ഹി: രാജ്യത്ത് ആധാര്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം എണ്ണം നൂറ് കോടി തികയുന്നു. രണ്ട് ദിവസത്തിനകം നൂറ് കോടി തികയുമെന്നാണ് ഒൗദ്യോഗിക വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്. യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ(യു.ഐ.ഡി.എ.ഐ) ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം 99.91 കോടി പേര്‍ ആധാര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. തിങ്കളാഴ്ച ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് വിളിച്ചു ചേര്‍ക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ഇതിന്‍െറ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാവും.
വിവിധ സബ്സിഡികളും ആനുകൂല്യങ്ങളും മറ്റും സുതാര്യമാക്കുന്നതിനും അര്‍ഹിക്കുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനുമായി എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിയിരുന്നു. കൂടാതെ ആധാര്‍ ബില്‍ ധനബില്ലായി ലോകസഭ പാസാക്കുകയും ചെയ്തു. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ടി.ബി.ടി) പ്രകാരം സ്കോളര്‍ഷിപ്പ്, പെന്‍ഷന്‍,പാചക വാതക സബ്സിഡി തുടങ്ങിയവ ഉപഭോക്താവിന്‍െറ അക്കൗണ്ടിലേക്ക് നേരിട്ടാണ് ഇപ്പോള്‍ ലഭിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.