കോടതിയെന്താ തൊഴുത്താണോ? വൈകിയെത്തിയ അഭിഭാഷകന് രൂക്ഷവിമർശം
text_fieldsന്യൂഡല്‍ഹി: വരള്‍ച്ചാ ദുരിതാശ്വാസം സംബന്ധിച്ച ഹരജി പരിഗണിക്കവെ വൈകിയത്തെിയ സര്‍ക്കാര്‍ അഭിഭാഷകന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. വരള്‍ച്ച ബാധിത സംസ്ഥാനങ്ങളില്‍ ദുരിതാശ്വാസം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് നല്‍കിയ ഹരജിയില്‍ സര്‍ക്കാര്‍ നിലപാട് തേടിയപ്പോഴാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരായിട്ടില്ലെന്ന് അറിയുന്നത്. മറ്റൊരു കോടതിയിൽ അദ്ദേഹം തിരക്കിലാണെന്ന വിവരമാണ് ജഡ്ജിയെ ചൊടിപ്പിച്ചത്.
ഇതെന്താ കന്നുകാലികളെ പോലെ അവിടെയും ഇവിടെയും അലഞ്ഞുതിരിയുന്നത്? രണ്ട് ജഡ്ജിമാർ ഇവിടെ ഇരിക്കുന്നുണ്ട്. സമയം ചെലവഴിക്കാനായി വാച്ചിൽ നോക്കി വെറുതെയിരിക്കുന്നവരാണോ ഞങ്ങൾ എന്നും ജഡ്ജിമാർ കോപത്തോടെ ചോദിച്ചു. ഈ സമയം ഓടിക്കിതച്ചെത്തിയ അഭിഭാഷകയോട് ഞങ്ങളുടെ സമയം വിലപ്പെട്ടതാണെന്നും ജഡ്ജി പറഞ്ഞു.
വരൾച്ചാ ദുരിതാശ്വാസം സംബന്ധിച്ച ഹരജി ബുധനാഴ്ച പരിഗണിക്കവെ, ഒരു ഡസനോളം സംസ്ഥാനങ്ങൾ വരൾച്ചകൊണ്ട് ബുദ്ധിമുട്ടുമ്പോൾ ഗവൺമെന്‍റ് കയ്യും കെട്ടി നോക്കിനിൽക്കുന്നത് ശരിയായ നടപടിയല്ലെന്ന് ശാസിച്ചിരുന്നു. മാത്രമല്ല, ഇത് സംബന്ധിച്ച് സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിരുന്നു.
കഴിഞ്ഞ വർഷം കൊടുത്തുതീർക്കേണ്ട പല ഫണ്ടുകളും അനുവദിക്കാതെയും തൊഴിൽ സുരക്ഷ സംബന്ധിച്ച സ്കീമുകൾ നടപ്പാക്കാതെയും സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ ദുരിതത്തിൽ ആക്കുകയായിരുന്നുവെന്നാണ് ഹരജിക്കാരന്‍റെ പരാതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.