സ്ത്രീ സുരക്ഷക്കായി മൊബൈല്‍ ഫോണില്‍ ഇനി ‘പാനിക് ബട്ടണ്‍’
text_fieldsന്യൂഡല്‍ഹി: 2017ഓടു കൂടി എല്ലാ മൊബൈല്‍ഫോണുകളിലും പാനിക് ബട്ടണ്‍ വരുന്നു. സ്ത്രീസുരക്ഷയുടെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ ഒരു പദ്ധതിയൊരുക്കുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ മൊബൈലിലെ നിശ്ചിത ബട്ടണ്‍ അമര്‍ത്തിയാല്‍ ഉപയോക്താവിന്‍െറ വീട്ടിലേക്കോ കൂട്ടുകാരുടെ ഫോണിലേക്കോ സ്ഥലവിവരമടക്കം ജാഗ്രതാസന്ദേശം ലഭിക്കുന്ന രീതിയിലാണ് പാനിക് ബട്ടണ്‍ തയ്യാറാക്കിയിരിക്കുന്നത്.
വനിതാശിശുക്ഷേമ മന്ത്രാലയം, ഐ.ടി, വാര്‍ത്താവിതരണ മന്ത്രാലയം എന്നീ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതിയാരംഭിക്കുന്നത്. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് ആരംഭിച്ച നിര്‍ഭയ ഫണ്ട് ഉപയോഗിച്ചാണ് ഇതിന്‍െറ പ്രവര്‍ത്തനമെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
നിലവിലുള്ള എല്ലാ മൊബൈലിലും ഈ സംവിധാനം ലഭിക്കുന്നതിനുള്ള സാങ്കേതിക പ്രവര്‍ത്തികള്‍ പുരോഗമിക്കകയാണ്. ഇത് പൂര്‍ത്തിയായാലുടന്‍ ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ഫോണ്‍ സര്‍വിസ് സെന്‍ററുകള്‍ വഴി സൗജന്യമായി ഈ ആപ്ളിക്കേഷന്‍െറ സേവനം ഉപയോഗപ്പെടുത്താം.
2012 ഡിസംബറില്‍ ക്രൂരമായി ബലാല്‍സംഗത്തിനിരയായ നിര്‍ഭയ സംഭവത്തിനു ശേഷം മൊബൈല്‍ഫോണുകളില്‍ പാനിക് ബട്ടണ്‍ വേണമെന്ന ആവശ്യമുയര്‍ന്നിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.