മോദിയും മമതയും നല്‍കുന്നത് മോഹന വാഗ്ദാനങ്ങള്‍ മാത്രം –രാഹുൽ
text_fieldsശ്യാംപുര്‍: രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്നതല്ലാതെ ഒരാള്‍ക്ക് പോലും ജോലി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കോ കഴിയുന്നില്ളെന്നും ഇവര്‍ ജനങ്ങളെ പറ്റിക്കുകയാണെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി. മോദി രണ്ട് കോടിയും മമത 70 ലക്ഷം തൊഴിലുമാണ് വാഗ്ദാനം ചെയ്തിരുന്നത്. പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തിനൊപ്പം തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയകയിരുന്നു രാഹുല്‍.
വ്യവസായ അന്തരീക്ഷമുള്ള പശ്ചിമ ബംഗാള്‍ മമത സര്‍ക്കാറിനു കീഴില്‍ ശവപ്പറമ്പായിരിക്കുകയാണ്. ശാരദ ചിട്ടി ഫണ്ട്, നാരദ ന്യൂസ് പുറത്തു വിട്ട കോഴ എന്നീ കേസുകളിലൊന്നും നടപടിയെടുക്കാന്‍ മമതക്കായിട്ടില്ല. അടുത്തിടെ അപകടത്തില്‍പ്പെട്ട കൊല്‍ക്കത്തയിലെ ഫൈ്ള ഓവറിന്‍െറ നിര്‍മ്മാണത്തിനാവശ്യമായ സാധനങ്ങള്‍ ഇറക്കു മതി ചെയ്യാന്‍ സര്‍ക്കാര്‍ കരാര്‍ നല്‍കിയത് പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
കള്ളപ്പണം തിരിച്ചുകൊണ്ടു വരുമെന്നും അഴിമതിക്കെതിരെ പോരാടുമെന്നും പറഞ്ഞ മോദിക്ക് ഒന്നും ചെയ്യാനായിട്ടില്ല. കള്ളപ്പണം വെളുപ്പിക്കാനുള്ള നടപടികളാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നതെന്നും അതാണ് താന്‍ പറയുന്ന മോദിയുടെ ‘ഫെയര്‍ ആന്‍റ് ലൗലി’പദ്ധതിയെന്നും അദ്ദേഹം പരിഹസിച്ചു.
കോണ്‍ഗ്രസ്-ഇടതു സഖ്യത്തെ വിജയിപ്പിക്കുകയാണെങ്കില്‍ ജനങ്ങള്‍ക്ക് ജോലി നല്‍കുന്നതിനും, അഴിമതിയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടികളെടുക്കുന്നതിനുമായിരിക്കും പ്രഥമ പരിമഗണന നല്‍കുക എന്നും രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.