മുംബൈയില്‍ കെട്ടിടം തകര്‍ന്ന് വീണു; മരണം ആറായി
text_fieldsമുംബൈ: ദക്ഷിണ-മധ്യ മുംബൈയിലെ ഗ്രാന്‍റ് റോഡിലുള്ള കാമാത്തിപുര 14ാം ഗല്ലിയില്‍ മൂന്ന് നിലകളുള്ള പത്തര്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ സെയ്ഫുല്‍ മുല്ല (25), വസീം (14), ആനന്ദ് ചൗബെ (40) എന്നിവരെ തിരിച്ചറിഞ്ഞു. കെട്ടിടത്തില്‍ നിര്‍മാണം നടന്നുവരുകയായിരുന്നു. ബീര്‍ ബാറും പഴ്സ്, ചെരിപ്പ്, തൊപ്പി നിര്‍മാണ കേന്ദ്രങ്ങളുമുള്ള കെട്ടിടത്തില്‍ താമസക്കാരുമുണ്ട്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് കെട്ടിടം തകര്‍ന്നത്. മഹാരാഷ്ട്ര ഹൗസിങ് ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റിയുടേതാണ് കെട്ടിടം. നേരത്തേ രണ്ട് നിലകളായിരുന്നു കെട്ടിടത്തിനുണ്ടായിരുന്നത്.
ഈയിടെ നിയമവിരുദ്ധമായി മൂന്നാം നില പണിയുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. മൂന്നാം നില പണിയാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥന്മാര്‍ക്ക് എതിരെ നടപടി വേണമെന്ന് സ്ഥലം എം.എല്‍.എ അമിന്‍ പട്ടേല്‍ ആവശ്യപ്പെട്ടു.
Building collapses in Mumbai; 6 dead, several trapped https://t.co/8nsXgMNj3dhttps://t.co/PhqWZX0FsO
— Times of India (@timesofindia) April 30, 2016

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.