പ്രമുഖ കാർട്ടൂണിസ്റ്റ് സുധീർ തായ് ലാങ് അന്തരിച്ചു
text_fieldsന്യൂഡൽഹി: പ്രമുഖ കാർട്ടൂണിസ്റ്റ് സുധീർ തായ് ലാങ് (56) അന്തരിച്ചു. ഗുർകോനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ രോഗബാധിതനായിരുന്നു.
1982ൽ മുംബൈയിൽ നിന്ന് പ്രസിദ്ധീകരിച്ച ഇല്ലസ്ട്രേറ്റഡ് വീക്്ലിയിൽ കാർട്ടൂണിസ്റ്റായാണ് തുടക്കം. 1983ൽ ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിച്ച നവഭാരത് ടൈംസിൽ ചേർന്നു. പിന്നീട് ഹിന്ദുസ്താൻ ടൈംസ്, ഇന്ത്യൻ എകസ്പ്രസ്, ടൈംസ് ഒാഫ് ഇന്ത്യ, ഏഷ്യൻ ഏജ് എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. 2004 ൽ രാഷ്ട്രം അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സുധീറിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. കാർട്ടൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹത്തിന്‍റെ ആത്മാർഥതയും കഠിനാധ്വാനവും എന്നും സ്മരിക്കപ്പെടുമെന്ന് സോണിയ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.