ദേശ സ്നേഹവും ദേശ വിരുദ്ധതയും തമ്മിലെ വ്യത്യാസം രാഹുലിന് അറിയില്ല -അമിത് ഷാ
text_fieldsന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധിക്ക് ദേശ സ്നേഹവും ദേശ വിരുദ്ധതയും തമ്മിലെ വ്യത്യാസം അറിയില്ലെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. രാഹുല്‍ ഗാന്ധി ജെ.എൻ.യു വിദ്യാർഥികൾക്ക് പിന്തുണ അറിയിച്ചതിനെ വിമർശിച്ച് സ്വന്തം ബ്ലോഗിലാണ് അമിത് ഷാ ഈ പരാമർശം നടത്തിയത്. ജെ.എൻ.യു സന്ദർശിച്ചതിന് രാഹുല്‍ മാപ്പ് പറയണമെന്നും ഷാ പറയുന്നുണ്ട്. രാജ്യ വിരുദ്ധ പ്രവർത്തനം നടക്കുന്ന കാമ്പസ് സന്ദർശിക്കുക വഴി ദേശ സ്നേഹത്തിന് കോൺഗ്രസ് പുതിയ നിർവചനം കൊണ്ടു വന്നിരിക്കുകയാണോ എന്നും ബിജെപി അധ്യക്ഷന്‍ ചോദിക്കുന്നു.
‘ഇന്ത്യക്കെതിരായി മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികളോടാണ് അദ്ദേഹം രാജ്യ സ്നേഹത്തെ കുറിച്ച് പറയുന്നത്. ഹിറ്റ്ലറിനോടും മുസോളിനിയോടും കേന്ദ്ര സർക്കാറിനെ താരതമ്യം ചെയ്യുന്ന രാഹുൽ അടിയന്തരാവസ്ഥ ഇന്ദിരാഗാന്ധിയുടെ കാലത്താണ് ഉണ്ടായതെന്ന കാര്യം മറന്നു പോയി. വാക് യുദ്ധം നടത്തിക്കൊണ്ട് അയാൾ അവാസ്തവമായ കാര്യങ്ങൾ പറയുകയാണ്. വിദ്യാൾഥികളൂടെ ശബ്ദം അടിച്ചമർത്തുകയാണെന്നും മറ്റുള്ളവരെ ഭയപ്പെടുത്തി ഭരിക്കുന്നെന്നുമാണ് രാഹുൽ എൻ.ഡി.എ യെ ഗവൺമെൻറിനെ കുറിച്ച് പറയുന്നത്.യുവാക്കളുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഗവൺമെൻറിനെതിരെ തിരിയാൻ രാഹുൽ വിദ്യാർഥികളെ പ്രേരിപ്പിക്കുകയാണ്. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഞാൻ ഹൈദരാബാദ് സർവകലാശാലയിൽ ചെന്നപ്പോൾ രോഹിത് വെമുല ദേശ വിരുദ്ധനാണെന്നാണ് എന്നോട് സംസാരിച്ച കുറച്ചു വിദ്യാർഥികളും അവരുടെ നേതാവും പറഞ്ഞത്.’
2001ലെ പാര്‍ലമെൻറ് ആക്രമണത്തിൽ പങ്കുണ്ടെന്നാരോപിച്ച് തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരുവിന്‍െറ അനുസ്മരണ പരിപാടിയിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് രാജ്യദ്രോഹം ചുമത്തി ജെ.എൻ.യു വിദ്യാർഥി യൂണിയൻ നേതാവിനെ അറസ്റ്റ് ചെയ്തതാണ് നിലവിലെ സംഭവങ്ങളുടെ തുടക്കം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.