തന്നെയും സർക്കാറിനെയും തകർക്കാൻ ഗൂഢാലോചനയെന്ന് മോദി
text_fieldsറായ്പൂർ: തന്നെയും സർക്കാറിനെയും തകർക്കാനുള്ള ഗൂഢാലോചന നടക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ ഫണ്ട് പറ്റുന്ന എൻ.ജി.ഒകളാണ് ഇതിന് പിന്നിലെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദേശ പണത്തിൻെറ ഉറവിടം ചോദിച്ചതാണ് തനിക്കെതിരെ നീങ്ങാൻ കാരണം. അപമാനിച്ച് തകർക്കാനുള്ള ശ്രമങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും മോദി ഒഡീഷയിൽ കർഷക റാലിയിൽ പറഞ്ഞു.
ചായ വിൽപനക്കാരനായ താൻ പ്രധാനമന്ത്രിയാകുമെന്ന് ആരും കരുതിയില്ല. താൻ തെരഞ്ഞെടുക്കപ്പെട്ടത് രാജ്യത്തിൻെറ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ്. ഈ സർക്കാർ പാവപ്പെട്ടവർക്കും ദലിതർക്കുമൊപ്പമാണെന്നും മോദി പറഞ്ഞു.
ജെ.എൻ.യു പ്രശ്നത്തിൽ രാജ്യം മുഴുവൻ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ പരാമർശം. എങ്കിലും ജെ.എൻ.യുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മോദി പ്രതികരിച്ചില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.