ബംഗാളിലെ പ്രചാരണത്തിന് മോദിയുടെ സാന്നിധ്യം കുറക്കാൻ ആലോചന
text_fieldsന്യൂഡൽഹി: ബിഹാറിലെ പാഠം ഉൾകൊണ്ട് ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടുതൽ ഉപയോഗിക്കേണ്ടതില്ലെന്ന് ബി.ജെ.പി നേതൃത്വം തീരുമാനിച്ചതായി റിപ്പോർട്ട്. ടൈംസ് ഒാഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയതത്. മോദിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട ബിഹാറിൽ പാർട്ടിക്കുണ്ടായ വൻ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 294 സീറ്റിലും ബി.ജെ.പി മൽസരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ എല്ലാ നേതാക്കളുടെയും കൂട്ടുത്തരവാദിത്തമാക്കി മാറ്റാനും ശ്രമമുണ്ട്. അതിനാൽ തന്നെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി അരുൺ ജെയ്റ്റ്ലി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ തുടങ്ങിയവരെല്ലാം ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുമെന്നാണ് സൂചന. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നിലമെച്ചപ്പെടുത്തിയിരുന്നു. ആറ് ശതമാനം വോട്ടിൽ നിന്ന് 17 ശതമാനമാക്കി ഉയർത്താൻ ബി.ജെ.പിക്കായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.