ദല്‍ഹി വാഹന നിയന്ത്രണം; ചില പ്രയോഗിക പ്രശ്നങ്ങള്‍
text_fieldsഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന വാഹന നിയന്ത്രണത്തിന് നിരവധി അനൂകൂല പ്രതികരണങ്ങള്‍ ഉണ്ടായെന്നത് നേരു തന്നെ. എന്നാല്‍, അതോടൊപ്പം നിരവധി പ്രായോഗിക പ്രശ്നങ്ങളും കടന്നുവരുന്നുണ്ട്.
ചെറു നഗരങ്ങളില്‍ വിജയിച്ചാലും മെഗാസിറ്റികളിലൊന്നും ഇത് പ്രായോഗികമാവുകയില്ളെന്ന വിലയിരുത്തലുകള്‍ ഉണ്ട്. ഡല്‍ഹിയുടെ സാധാരണ ഗതാഗത സംവിധാനത്തെ തന്നെ താളം തെറ്റിക്കാന്‍ ഈ പരിഷ്കരണം വഴിവെച്ചേക്കാം.
20ാം നൂറ്റാണ്ടില്‍ നിന്നും 21ാം നൂറ്റാണ്ടിലത്തെുമ്പോള്‍ ആളുകള്‍ വാഹനങ്ങള്‍ വാങ്ങുന്നതിന്‍െറ മാനദണ്ഡത്തില്‍ ഏറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ജീവിത നിലവാരവും പ്രൗഢിയുമൊക്കെയാണ് ഇപ്പോള്‍ നോക്കുന്നത്. വാഹനങ്ങളുടെ കാര്യക്ഷമതയോ, പരിസ്ഥിതിയുടെ നിലനില്‍പോ ഒന്നും തന്നെ ആരും പരിഗണിക്കുന്നില്ല. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള പരിഷ്കരണങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ അകലെയാണെന്നും പറയപ്പെടുന്നു.
ഡല്‍ഹിയിലെ ഫോര്‍മുലയെന്നത് കാറുകള്‍ റോഡില്‍ ചെലവഴിക്കുന്ന സമയം കുറച്ചുകൊണ്ടുവരാനാണ്. എന്നാല്‍ ചൈനയിലൊക്കെ നടപ്പിലാക്കുന്നത് കാറുകളുടെ എണ്ണം കുറച്ചുകൊണ്ടു വരാനാണ്.
ദല്‍ഹിയില്‍ സ്വകാര്യ വാഹനങ്ങള്‍ ആകെ ഒമ്പത് ശതമാനം മലിനീകരണം മാത്രമേ ഉണ്ടാക്കുന്നുള്ളൂ. അതുകൊണ്ടു തന്നെ സ്വകാര്യ വാഹനങ്ങര്‍ക്ക് പകരം ഇരുചക്രവാഹനങ്ങള്‍ക്കും, വ്യവസായ വാഹനങ്ങള്‍ക്കുമൊക്കെയാണ് നിയന്ത്രണമേര്‍പ്പെടുത്തേണ്ടത്.
ഒന്നിലധികം വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ അതിന് ആനുപാതികമായി നികുതി ചുമത്തുന്നതും ഒരു പ്രായോഗിക പരിഷ്കാരമാണ്. പല രാജ്യങ്ങളിലും ഇതുപോലുള്ള പരിഷ്കാരങ്ങളുണ്ട്. ലണ്ടന്‍ ഇതിനുദാഹരണമാണ്.
സിംഗപ്പൂരില്‍ വെഹിക്ക്ള്‍ ക്വാട്ട സിസ്റ്റവും നിലനില്‍ക്കുന്നുണ്ട്. അവിടെ ഒരു വാഹനം വാങ്ങണമെന്നുണ്ടെങ്കില്‍ 41ശതമാനം കസ്റ്റംസ് ഡ്യൂട്ടി അടക്കണം. ഇതിനെല്ലാം പുറമെ ഏറ്റവും ശരിയായ പരിഹാരം പൊതു ഗതാഗത സംവിധാനം ശക്തിപ്പെടുത്തലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.