ഇത് ദുര്‍മുഖമല്ല, ധീരതയുടെ മുഖം
text_fieldsന്യൂഡല്‍ഹി: ലക്ഷ്മി സാ എന്നാണ് അവളുടെ പേര്. 15 വയസ്സുള്ളപ്പോള്‍ നടന്ന ആസിഡ് ആക്രമണത്തിന്‍റെ ജീവിക്കുന്ന ഇര. എന്നാല്‍, ഇക്കാരണത്താല്‍ തന്‍റെ മുഖം എവിടെയെങ്കിലും ഒളിപ്പിക്കാന്‍ അവര്‍ തയ്യാറല്ല, ജീവിതത്തില്‍ നിന്ന് ഓടിയൊളിക്കാനും. അനുഭവിച്ച ദുരന്തത്തിന്‍റെ വ്യാപ്തിയെ ദൈന്യതയുടെ ആത്മാവിഷ്കാരത്തിലൂടെ പുറം ലോകത്തത്തെിക്കാനും അവര്‍ ഇഷ്ടപ്പെടുന്നില്ല. ഇന്ത്യയിലെ പ്രമുഖ ഡിസൈന്‍ ബ്രാന്‍ഡ് ആയ ‘വിവ എന്‍ ദിവ’യുടെ പരസ്യ മോഡലായാണ് ഇപ്പോള്‍ അവര്‍ രംഗത്ത് വന്നിരിക്കുന്നത്. അതിജീവനത്തിന്‍െറ വ്യതിരിക്തതയാണ് അവരുടെ കൈമുതല്‍.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചുവെന്ന കാരണത്താല്‍ തന്‍റെ കൗമാര പ്രായത്തില്‍ ഒരു 32 കാന്‍െറ ആസിഡ് ആക്രമണത്തിന് ഇരയാവുകയായാരുന്നു അവര്‍.
"ആദ്യം ഒരു തരം മരവിപ്പാണനുഭവപ്പെട്ടത്. പിന്നെ കടുത്ത വേദന, ശേഷം എന്‍റെ ചര്‍മ്മമാകെ ഉരുകിയൊലിക്കുകയായിരുന്നു" പൊള്ളുന്ന ആ അനുഭവം അവര്‍ ഇങ്ങനെയാണ് വിവരിച്ചത്. അന്നു മുതല്‍ ആസിഡിന്‍െറ അനധികൃത വില്‍പ്പനക്കെതിരിലും ആസിഡ് ആക്രമണം നടത്തുവര്‍ക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനുമുള്ള പോരാട്ടത്തിലുമാണവര്‍. ഇത്തരത്തിലുള്ള അവസരങ്ങള്‍ എന്നെപ്പോലുള്ള സ്ത്രീകള്‍ക്ക് വലിയ ആത്മ വിശ്വാസവും ധൈര്യവുമാണ് നല്‍കുന്നത്. സ്ത്രീകള്‍ അക്രമിക്കപ്പെട്ടാലും അവരുടെ സൗന്ദര്യത്തെയോ ധൈര്യത്തെയോ ഒന്നും ചെയ്യാന്‍ കഴിയില്ളെന്നുള്ള വ്യക്തമായ സന്ദേശമാണ് ഇത് നല്‍കുന്നതെന്നും വിവ എന്‍ ദിവ യുടെ മോഡലായതിനെപ്പറ്റി അവര്‍ പറയുന്നു.

അന്താരാഷ്ട്ര തലത്തിലുള്ള ആസിഡ് സര്‍വൈവേഴ്സ് ട്രസ്റ്റിന്‍്റെ കണക്കു പ്രകാരം ഇന്ത്യയില്‍ ഒരു വര്‍ഷം 1000 ലേറെ ആസിഡ് ആക്രമണങ്ങളാണ് നടക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യാത്തവ വേറെയുമുണ്ട്. വിരോധാഭാസമെന്നു പറയട്ടെ, ഇന്ത്യയില്‍ ആസിഡ് അക്രമണം നടത്തുന്നവരെ ശിക്ഷിക്കാനുള്ള ഒരു പ്രത്യേക നിയമവുമില്ല . അതുകൊണ്ടു തന്നെ 2013 ല്‍ ഇന്ത്യയിലെ ആസിഡിന്‍െറ അനിനിയന്ത്രിത വില്‍പന തടയാന്‍ സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ലക്ഷ്മി സാ സുപ്രീം കോടതിയില്‍ ഒരു ഹരജിയും ഫയല്‍ ചെയ്യുകയുമുണ്ടായി.
"ഞാന്‍ ദിവസവും ക്യാമറയുടെ മുന്നില്‍ നല്ല ചര്‍മ്മമുള്ള ഒട്ടേറെ സ്ത്രീകളെ കാണാറുണ്ട്. എന്നാല്‍ ഇങ്ങനെയൊരു കാഴ്ച്ച ഒരേ സമയം അസ്വസ്ഥപ്പെടുത്തുന്നതും പ്രചോദനാത്മകവുമായിരുന്നു".ഇങ്ങനെയായിരുന്നു വിവാ എന്‍ ദിവയുടെ സഹ സ്ഥാപകന്‍ രുപേഷ് ജാവര്‍ ലക്ഷ്മി സായെക്കുറിച്ച് പറഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.