മുംബൈ ആക്രമണത്തിന് പിന്നിൽ പാകിസ്താനെന്ന് ചൈനയും
text_fieldsഹോേങ്കാങ്: 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താനാണെന്ന് ചൈനീസ് ടെലിവിഷൻ. ചൈനയിലെ സി.സി.ടി.വി ഒമ്പത്ടെലിവിഷനാണ് മുംബൈ ആക്രമണത്തിന് പിന്നിൽ ലഷ്കർ ഇ ത്വയ്യിബയും അതിന് ഫണ്ട് നൽകുന്നത് പാകിസ്താനുമാണെന്ന് പരാമർശിക്കുന്ന ഡോക്യുമെൻററി ഇൗയിടെ പ്രദർശിപ്പിച്ചത്. ഇതാദ്യമായാണ് മുംബൈ ഭീകാരാക്രമണത്തിൽ പാകിസ്താെൻറ പങ്ക് ചൈന പരസ്യമായി പറയുന്നത്.
തീവ്രവാദ സംഘടനകളിൽ പെട്ട ജമാഅത്തുദ്ദഅ്വ, ലഷ്കറെ ത്വയ്യിബ തുടങ്ങിയവയെ സംബന്ധിച്ച ചൈനയുടെ നിലപാടിൽ മാറ്റം വരുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. തീവ്ര സംഘടനകളുമായി ബന്ധമുള്ള ഹാഫിസ് അബ്ദുൽ റഹ്മാൻ മക്കി, ത്വൽഹ സഇൗദ്, അബ്ദു റഉൗഫ് എന്നിവരെ െഎക്യ രാഷ്ട്രസഭ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ നടപടിക്ക് വൻ ശക്തി രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചെങ്കിലും ചൈന അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ ചൈനക്കെതിരെ വിമർശമുയരുകയും ചെയ്തിരുന്നു. 2008 നവംബർ 28 ,29 ദിവസങ്ങളിലായി മുബൈയിൽ നടന്ന ഭീകരാക്രമണത്തിൽ 164പേർ മരിക്കുകയും 308 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.