ഇന്ത്യയെ മുസ്ലിം മുക്തമാക്കാൻ സമയമായി: സാധ്വി പ്രാചി
text_fieldsഡറാഡൂൺ: വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത്കൊണ്ട് വി.എച്ച്.പി നേതാവ് സാധ്വിപ്രാചി രംഗത്ത്. ഇന്ത്യയെ കോണ്‍ഗ്രസ് മുക്തമാക്കുക എന്ന ലക്ഷ്യം നേടിയെന്നും ഇനി മുസ്ലിംവിമുക്തമാക്കാനുള്ള സമയമാണെന്നും പ്രാചി പറഞ്ഞു. ഉത്തരഖണ്ഡിലെ റൂര്‍ക്കിയില്‍കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘർഷം നടന്ന സ്ഥലം സന്ദർശിച്ച പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ പ്രാചിയുടെ വര്‍ഗീയ പ്രസംഗം.
റൂര്‍ക്കിയിലുണ്ടായ സംഘര്‍ഷത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റിരുന്നെന്നും ഖാണ്‍പൂര്‍ എം.എൽ.എയായ കുന്‍വര്‍ പ്രണവ് സിംഗ് ചാമ്പ്യെൻറ വീട് അക്രമിക്കപ്പെട്ടത് നേരത്തെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സാധ്വി പ്രാചി ആരോപിച്ചു. ഹരീഷ് റാവത്ത് സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച വിമത കോണ്‍ഗ്രസ് എം.എല്‍.എയായചാമ്പ്യന്‍ കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. അടുത്ത ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍യോഗി ആദിത്യനാഥായിരിക്കും മുഖ്യമന്ത്രി സ്ഥാനാർഥി. അങ്ങനെയാണെങ്കിൽ പാര്‍ട്ടിക്ക് മുന്നൂറുസീറ്റുകളെങ്കിലും നേടാനാവുമെന്നും പ്രാചി വ്യക്തമാക്കി.രാജ്യത്ത് അസഹിഷ്ണുത വർധിച്ചിട്ടുെണ്ടന്ന് അഭിപ്രായപെട്ട നടൻ ഷാറൂഖ് ഖാനെ സ്വാധി പ്രാചി പാക്കിസ്താൻ ഏജെൻറന്ന് വിളിച്ചത് വിവാദമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.