വ്യോമസേനാ ഉദ്യോഗസ്ഥെൻറ വസതിയിൽ മോഷണം
text_fieldsന്യൂഡൽഹി: തലസ്ഥാനത്തെ വ്യോമസേന ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥെൻറ വസതിയിൽ മോഷണം. ഇന്ത്യൻ എയർഫോഴ്സ് നെറ്റ്വർക്കുമായി ബന്ധിപ്പിച്ച എ.ഫ്.സി.ഇ.ൽ സെല്ലുലാർ മൊബൈലും രഹസ്യവിവരങ്ങളടങ്ങിയ ലാപ്ടോപ്പും നഷ്ടപ്പെട്ടിട്ടുണ്ട്.
ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണക്കേസ് എന്നതിനുപുറമെ വിങ് കമാൻററുടെ ലാപ്ടോപ്പും വ്യോമസേന യൂനിറ്റുകളെ ബന്ധിപ്പിക്കുന്ന മൊബൈൽ ഫോണും നഷ്ടപ്പെടാനുണ്ടായ സാഹചര്യവും മറ്റു വശങ്ങളും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. കുടുംബം വീട്ടിലില്ലായിരുന്നെന്നും വേനലവധിക്കാലത്ത് ബന്ധു വീട്ടിൽ പോയപ്പോഴാണ് സംഭവം നടന്നതെന്നുമാണ് ഉദ്യോഗസ്ഥൻ നൽകിയ പരാതിയിൽ പറയുന്നത്. തുഗ്ലക് പോലീസ് സ്റ്റേഷനിലാണ് കേസിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.