മേഘാലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേർ മരിച്ചു.
text_fieldsഷില്ലോങ്: മേഘാലയിെല ഉൾഗ്രാമമായ സോനാപൂരിൽ ബസ് മറിഞ്ഞ് 30 പേർ മരിച്ചു.അഞ്ച് പേരെ ഗുരുതര പരിക്കുകളോടെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ചൊവ്വാഴ്ച്ച രാത്രി 9.45 നാണ് അപകടം ഉണ്ടായത്. ഗുരുതര പരിക്ക് പറ്റിയ ആൾക്കാർ രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് പൊലീസ് പറഞ്ഞു. 35 പേരാണ് ബസിൽ ഉണ്ടായിരുന്നത്. കനത്ത മഴ രക്ഷാപ്രവർത്തനത്തെ മോശമായി ബാധിച്ചു. സ്ഥിരമായി മണ്ണിടിച്ചിലും അപകടങ്ങളും ഉണ്ടാകുന്ന സ് ഥലമാണിത്.
ടെലിഫോൺ നെറ്റ്വർക്ക് കുറവായതിനാൽ വിവരങ്ങൾ ലഭിക്കാൻ ബുദ്ദിമുട്ടാണ്. വലിയ കയർ കെട്ടി കൊക്കയിലേക്ക് ഇറങ്ങിയാണ് അപകടത്തിൽ പെട്ടവരുടെ മൃതദേഹങ്ങൾ പുറത്തെടുക്കുന്നതെന്ന് ജില്ലാ പൊലീസ് സുപ്രണ്ട് അറിയിച്ചു. ഇൗ വർഷം ജനുവരിയിൽ കൊക്കയിലേക്ക് ബസ് മറിഞ്ഞ് 11 പേർ മരിച്ചിരുന്നു.ഇൗ സ്ഥലത്തിനടുത്ത് തന്നെയാണ് വീണ്ടും അപകടം ഉണ്ടായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.