ഇശ്രത്ത് ജഹാന്‍ കേസ്: സി.ബി.ഐ പീഡിപ്പിച്ചെന്ന് മുന്‍ അണ്ടര്‍ സെക്രട്ടറി
text_fieldsന്യുഡല്‍ഹി: ഇശ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ സത്യവാങ്മുലത്തിന്‍െറ പേരില്‍ സി.ബി.ഐ തന്നെ ശാരീരികമായി പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്തതായി ആഭ്യന്തര വകുപ്പിലെ മുന്‍ അണ്ടര്‍ സെക്രട്ടറി ആര്‍.വി.എസ് മണിയുടെ വെളിപ്പെടുത്തല്‍. ഇശ്രത്ത് ജഹാന്‍ ലശ്കര്‍ തീവ്രവാദിയായിരുന്നുവെന്ന ആദ്യ സത്യവാങമൂലം ഐ.ബി നിര്‍ദേശിച്ചതനുസരിച്ച് തയ്യാറാക്കിയതാണെന്ന് തന്നെ കൊണ്ട് സമ്മതിപ്പിക്കാനും അതില്‍ ഒപ്പിടാനും വേണ്ടിയാണ് സി.ബി.ഐ പീഡിപ്പിച്ചതെന്ന് മണി പറയുന്നു. സി.ബി.ഐ ഉദ്യോഗസ്ഥന്‍ സതീഷ് വര്‍മ തന്നെ സിഗരറ്റ് കുറ്റി ഉപയോഗിച്ച് പൊളളിച്ചതായും പീഡനം സഹിക്കാനാവാതെ റിട്ടയര്‍ ചെയ്യാന്‍ വരെ താന്‍ ആലോചിച്ചിരുന്നതായും മണി ചൂണ്ടിക്കാട്ടുന്നു.
ഇശ്രത്ത് ജഹാന്‍ കൊല്ലപ്പെട്ട കേസില്‍ 2009ല്‍ ഗുജ്റാത്ത് ഹൈകോടതിയില്‍ ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച ആദ്യ സത്യവാങ്മൂലത്തില്‍ ഇശ്രത്തിന് തീവ്രവാദ ബന്ധമുണ്ടെന്നാണ് പറഞ്ഞിരുന്നത്. അന്ന് ആഭ്യന്തര വകുപ്പിലെ അണ്ടര്‍ സെണ്‍ക്രട്ടറി ആയിരുന്ന മണിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്്. എന്നാല്‍, ഇതു തിരുത്തി ഇശ്രത്ത് ജഹാന്‍ നിരപരാധിയാണെന്നും അവര്‍ക്ക് തീവ്രവാദ ബന്ധമില്ളെന്നും കാണിച്ച് തൊട്ടടുത്ത മാസം ആഭ്യന്തര മന്ത്രാലയം പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു. മന്ത്രാലയത്തിനു വേണ്ടി മണി തന്നെയാണ് ഈ സത്യവാങ്മൂലവും തയാറാക്കുകയും കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തത്. ഇശ്രത്തിന് ലശ്കര്‍ ബന്ധമില്ളെന്നും അവര്‍ നിരപരാധിയാണെന്നും സത്യവാങ്മൂലത്തില്‍ തിരുത്തിയത് അന്നത്തെ ആഭ്യന്തര മന്ത്രി പി. ചിദംബരമാണെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന്‍െറ പേരില്‍ ബി.ജെ.പി ചിദംബരത്തേയും കോണ്‍ഗ്രസിനേയും രാഷ്ട്രീയമായി ആക്രമിക്കുന്നതിനിടയിലാണ് മുന്‍ അണ്ടര്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍.
ആഭ്യന്തര മന്ത്രിയും ആഭ്യന്തര സെക്രട്ടറിയും അംഗീകരിച്ച ശേഷമാണ് ആദ്യത്തെ സത്യവാങ്മൂലം സമര്‍പ്പിച്ചത്. പിന്നെയെന്തിനാണ് രണ്ടാമത്തെ സത്യവാങ്മൂലം സമര്‍പ്പിച്ചതെന്ന് തനിക്കറിയില്ളെന്നും മണി വ്യക്തമാക്കി. അന്ന് ഗുജ്റാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ വന്ന തീവ്രവാദികളാണെന്ന് ആരോപിച്ച് ഇശ്രത്ത് ജഹാനടക്കമുള്ള നാലംഗ സംഘത്തെ പൊലീസ് വെടിവെച്ചുകൊല്ലുകയായിരുന്നു. സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് കണ്ടത്തെിയിരുന്നു. എന്നാല്‍, മുബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരകന്‍ ഡേവിഡ് ഹെഡ്ലിയുടെ വെളിപ്പെടുത്തലോടെയാണ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വീണ്ടും സജീവമായത്. ഇശ്രത്ത് ജഹാന്‍ ലശ്കര്‍ പ്രവര്‍ത്തകയാണെന്ന് ഹെഡ്ലിയുടെ മൊഴിയിലുണ്ടൊയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.