കള്ളപ്പണം തിരികെ കൊണ്ടു വരുന്നതിന് പകരം മോദി കള്ളൻമാരെ സഹായിക്കുന്നു -രാഹുൽ
text_fieldsനാഗോൺ (അസം): പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. പാർലമെൻറിൽ പറഞ്ഞ 'ഫെയർ ആൻ ലവ് ലി' പ്രയോഗം ആവർത്തിച്ച രാഹുൽ, കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിന് പകരം മോദി കള്ളൻമാരെ സഹായിക്കുകയാണെന്ന് ആരോപിച്ചു. താങ്കളുടെ സംസാരവും പ്രസംഗവും ആകർഷകമാണെങ്കിലും ഉള്ള് പൊള്ളയാണ്, അസമിൽ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിൻെറ വിമർശം,.
മോദിയെ തെരഞ്ഞെടുത്തതിന് ഇന്ത്യയിലെ ജനങ്ങൾ ഇപ്പോൾ റീഫണ്ട് ആവശ്യപ്പെടുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നൽകിയ ആവേശ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ മോദി സർക്കാർ വൻ പരാജയമാണെന്നും രാഹുൽ വ്യക്തമാക്കി. ഈ വാഗ്ദാന ലംഘനത്തെ ഒരു ഉദാഹരണത്തിലൂടെയാണ് രാഹുൽ അവതരിപ്പിച്ചത്. "എൻെറയൊരു സുഹൃത്തിന് കമ്പ്യൂട്ടർ ആവശ്യം വന്നു. അതിനായി ഇൻറനെറ്റിൽ സെർച്ച് ചെയ്തു. സെർച്ച് ചെയ്യുന്നതിനിയിൽ മനോഹരമായ ചിത്രങ്ങളോടുകൂടി ഗുണഗണങ്ങൾ അവതരിപ്പിച്ച ഒരു ബ്രാൻഡ് അദ്ദേഹത്തിൻെറ ശ്രദ്ധയിൽ പെട്ടു. അത് ഇഷ്ടപ്പെട്ടതോടെ ഓർഡർ ചെയ്തു. എന്നാൽ വീട്ടിലെത്തി തുറന്നു നോക്കിയപ്പോൾ പാക്കറ്റിൽ ഒരു മരക്കഷ്ണമാണ് കാണാൻ സാധിച്ചത്. അതിന് ശേഷം ഇപ്പോഴും കമ്പനിയിൽ നിന്ന് പണം മടക്കി ആവശ്യപ്പെടുകയാണ് സുഹൃത്ത്. ഇതാണ് ഇന്ത്യയിൽ ഇപ്പോൾ സംഭവിക്കുന്നത്' -രാഹുൽ വ്യക്തമാക്കി.
കോൺഗ്രസ് സർക്കാറിൻെറ കീഴിൽ പുരോഗമനത്തിലായിരുന്ന ഹരിയാന ബി.ജെ.പി അധികാരത്തില്് വന്നതിന് ശേഷം തകർച്ചയിലാണെന്ന് ജാട്ട് പ്രക്ഷോഭത്തെ സൂചിപ്പിച്ച് രാഹുൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.