ഐ.എസ്.ആര്‍.ഒ ഉപഗ്രഹ വിക്ഷേപണം വര്‍ധിപ്പിക്കും
text_fieldsഹൈദരാബാദ്: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആര്‍.ഒ) നടത്തുന്ന ഉപഗ്രഹ വിക്ഷേപണങ്ങള്‍ ഇരട്ടിയാക്കാന്‍ ആലോചന. ഇപ്പോള്‍ നടത്തുന്ന വിക്ഷേപണങ്ങള്‍ വിവരസാങ്കേതിക മേഖലയിലെ കുതിച്ചുചാട്ടത്തിന് പര്യാപ്തമല്ളെന്നാണ് ഐ.എസ്.ആര്‍.ഒ വിലയിരുത്തല്‍. ഇതിന്‍െറ അടിസ്ഥാനത്തിലാണ് വര്‍ഷത്തില്‍ നടത്തുന്ന വിക്ഷേപണങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനമെന്ന് ചെയര്‍മാന്‍ എ.എസ്. കിരണ്‍ കുമാര്‍ പറഞ്ഞു. ഇതിനായി കൂടുതല്‍ പണം ചെലവിട്ട് ഉപഗ്രഹ നിര്‍മാണവും റോക്കറ്റ് സംയോജനവും വര്‍ധിപ്പിക്കണമെന്ന് കമ്പനികളോട് ഐ.എസ്.ആര്‍.ഒ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 34 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് ഇന്ത്യക്കുണ്ട്. വര്‍ഷത്തില്‍ ഏഴ് ഉപഗ്രഹ വിക്ഷേപണങ്ങളാണ് ഐ.എസ്.ആര്‍.ഒ നടത്തുന്നത്. ഇത് 12 ആയി വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പിന്നീട് ഇത് 18 ആയി ഉയര്‍ത്താനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇതിന് എത്ര സമയം എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഏറോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഹൈദരാബാദ് ബ്രാഞ്ചില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.