18 വയസുവരെ മാതാപിതാക്കള്‍ മകന് ജീവനാംശം നല്‍കിയാല്‍ മതി -ഗുജറാത്ത് ഹൈകോടതി
text_fieldsഅഹ്മദാബാദ്: മാനസികമായും ശരീരീകമായും വെല്ലുവിളി നേരിടുന്നില്ളെങ്കില്‍ 18 വയസുവരെയോ സ്വന്തമായി വരുമാനം നേടുന്നതുവരെയോ മാതാപിതാക്കള്‍ ആണ്‍കുട്ടിക്ക് ചെലവിന് നല്‍കിയാല്‍ മതിയെന്ന് ഗുജറാത്ത് ഹൈക്കോടതി. എന്നാല്‍ പ്രായപൂര്‍ത്തിയത്തെിയാലും വിവാഹം കഴിയുന്നതുവരെ പെണ്‍കുട്ടിയാണെങ്കില്‍ ചെലവ് മാതാപിതാക്കള്‍ വഹിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. വിസ്നഗറിലെ ഡോക്ടറായ ദിനേശ് ഓസയും ഭാര്യ നിതയുടെയും വിവാഹ മോചന കേസിലാണ് ഇതു സംബന്ധിച്ച വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്. വിധിക്ക് ആസ്പദമായ കേസ് 2006ലാണ് തുടങ്ങിയത്.
ഇരുവരും തമ്മിലെ ബന്ധം വഷളായതിനെ തുടര്‍ന്ന് നിതയെ ഡോക്ടര്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. പിന്നീട് വേറിട്ടു താമസിക്കുകയായിരുന്ന നിത സാറ്റലൈറ്റ് പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. വിവാഹമോചനാമാവശ്യപ്പെട്ട് ദിനേശ് മെഹ്സാന കോടതിയില്‍ കേസ് കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് തനിക്കും മകനും ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട് നിത അഹ്മദാബാദ് കുടുംബകോടതിയില്‍ കേസ് കൊടുത്തു. ഈ പരാതിയില്‍ ഭാര്യക്കും മകനും ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. പിന്നീട് ഇതേ കോടതി ജീവനാംശം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ മകന് 18 വയസ്സായപ്പോള്‍ ദിനേശ് ജീവനാംശം നല്‍കാന്‍ തയ്യാറായില്ല. ഇത് ചോദ്യം ചെയ്ത് നിത കുടുംബ കോടതിയില്‍ വീണ്ടും ഹരജി നല്‍കി. മകന് 18 വയസായതിനാല്‍ ജീവനാംശം നല്‍കേണ്ടതില്ളെന്ന വാദമാണ് ദിനേശ് ഉയര്‍ത്തിയത്.
ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ കുടുംബകോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് നിത ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ സുപ്രധാനമായ വിധി. കുടിശ്ശികയായി നല്‍കാനുള്ള 78000 രൂപ കെട്ടിവെക്കാന്‍ കോടതി ദിനേശിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
മകന്‍ സ്വന്തമായി വരുമാനം നേടുന്നതു വരെ ഭര്‍ത്താവ് ചെലവിന് നല്‍കാന്‍ ബാധ്യസ്ഥനാണെന്ന് നിതയുടെ വക്കീല്‍ വാദിച്ചു. എന്നാല്‍ ഇതിനെ ദിനേശിന്‍െറ വക്കീല്‍ ഖണ്ഡിച്ചു. നിയമം അത് പറയുന്നില്ളെന്നും 18 വയസുവരെ മാത്രമേ ജീവനാംശം നല്‍കാന്‍ നിര്‍ദ്ദേശിക്കുന്നുള്ളവെന്നായിരുന്നു അദ്ദേഹത്തിന്‍െറ വാദം. തുടര്‍ന്ന ് ജസ്റ്റിസ് പര്‍ദ്ദിവാല അധ്യക്ഷനായ ബെഞ്ച് നേരത്തെ കര്‍ണാടക ഹൈകോടതി പുറപ്പെടുവിച്ച വിധി പരാമര്‍ശിച്ച് ദിനേശനനുകൂലമായി വിധിക്കുകയുമായിരുന്നു. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം സംസ്കാരവും നല്‍കുകയെന്നത് ഏതൊരു പിതാവിന്‍െയും ധാര്‍മികവും സാമൂഹ്യവുമായ ഉത്തരവാദിത്വമാണ്. ഇത് കുട്ടിയെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല, രാജ്യത്തെ പൗരന്‍െറ നല്ല ഭാവി കൂടി ഉദ്ദേശിച്ചു കൊണ്ടാണ്. അതേസമയം പതിനെട്ട് വയസു തികഞ്ഞ മകന് വീണ്ടും ചെലവിന് നല്‍കണമെന്ന് നിര്‍ദ്ദേശിക്കാനാവില്ല. എന്നാല്‍ ഇത് പെണ്‍മക്കള്‍ക്ക് ബാധകമല്ളെന്നും കോടതി ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.