നായയെ കാണാന്‍ വേണ്ടിവന്നാല്‍ 500 കി.മി സൈക്കിളും ചവിട്ടും!
text_fieldsമുംബൈ: തന്നില്‍ നിന്നും അകന്നുപോയ നായയെ തേടി അശ്വിന്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ സൈക്കിള്‍ ചവിട്ടിയത് 500 കി.മി.ദൂരം. കഥ ഇങ്ങനെയാണ്. മുംബൈ സ്വദേശിയായ ഇദ്ദേഹത്തിന്‍െറ സഹോദരന്‍ വിയന്നയിലേക്കും പിതാവും കൊക്കോ എന്ന നായയും അഹമ്മദാബാദിലേക്കും പോയിരുന്നു. എന്നാല്‍ നായയുമായി പെട്ടെന്നുളള വേര്‍പാട് അയാളില്‍ ഏറെ വിഷമമുണ്ടാക്കി. പിന്നെ ഒന്നും ആലോചിച്ചില്ല. സൈക്കിള്‍ ചവിട്ടി പോവാന്‍ തന്നെ തീരുമാനിച്ചു. അതുണ്ടാക്കുന്ന പ്രയാസം നായയെ കാണാത്തതിലുള്ള വിഷമത്തേക്കാള്‍ അയാള്‍ക്ക് ചെറുതായിരുന്നു. തന്‍െറ തീരുമാനത്തെ കുറിച്ച് കൂട്ടുകാരുടെയും സൈക്കിള്‍ സവാരിക്കാരുടെയുമെല്ലാം അഭിപ്രാവും തേടി. പിന്നെയൊന്നും നോക്കിയില്ല. മാനസികമായും ശാരീരികമായും യാത്രക്ക് തയ്യാറെടുത്തു.

ഹൈവേയില്‍ പ്രവേശിച്ചപ്പോള്‍ ട്രെയിനില്‍ കയറി പോയാലോ എന്ന് വിചാരിച്ചെങ്കിലും ചെയ്ത ഏതെങ്കിലും ഒരു പുതിയ കാര്യത്തെക്കുറിച്ച് ജീവിതാവസാനത്തില്‍ ഓര്‍ത്തിരിക്കാമല്ളോ എന്ന് മനസ് മന്ത്രിച്ചതിനെ തുടര്‍ന്ന് സൈക്കിളിന്‍െറ പെഡല്‍ ചവിട്ടാന്‍ ആരംഭിച്ചു. പര്‍വ്വതങ്ങളും ആരാധനാലയങ്ങളും താണ്ടി, സ്വാദിഷ്ടമായ ഭക്ഷണം കഴിച്ച്, വ്യത്യസ്ത മനുഷ്യരെയും കണ്ടുകൊണ്ട് ആ യാത്ര തുടര്‍ന്നു. ‘വഴിയരികില്‍ വൃദ്ധയായ സ്ത്രീ ഏറെ അവശതയോടെ വിറകു കെട്ട് തലച്ചുമടായി കൊണ്ടു പോകുന്നതടക്കമുള്ള വേറിട്ട കാഴ്ചകള്‍. പ്രയാസം കുറക്കാന്‍ അവര്‍ നടത്തിനിടെ പാട്ടുപാടുകയും ചെയ്യുന്നുണ്ടായിരുന്നു. അയാളുടെ യാത്രക്ക് ഇതും പ്രചോദനമായി. അങ്ങനെ ആറ് ദിവസം കൊണ്ട് മുംബൈക്കാരന്‍ ഗുജറാത്തിന്‍െറ തലസ്ഥാനത്തത്തെി. ഊഷ്മളമായ വരവേല്‍പാണ് അവിടെനിന്നും ലഭിച്ചത്. തന്‍െറ അനുഭവങ്ങള്‍ ഏറെ വൈകാരികമായാണ് അയാള്‍ പങ്കുവെച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.