മല്യയെ രാജ്യസഭയിൽ നിന്ന് പുറത്താക്കണമെന്ന് എതിക്സ് കമ്മിറ്റി
text_fieldsന്യൂഡൽഹി: 9000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ വിവാദ വ്യവസായിയും രാജ്യസഭാ എം.പിയുമായ വിജയ് മല്യയെ സഭയിൽ നിന്ന് ഉടൻ പുറത്താക്കണമെന്ന് എത്തിക്സ് കമ്മിറ്റി പാർലമെന്‍റിൽ ആവശ്യപ്പെട്ടു.
വിഷയത്തിൽ കൃത്യമായ നടപടിയെടുക്കുമെന്ന് കരുതുന്നു. പാർലമെന്‍റിന്‍റെ അന്തസിന് കളങ്കം വരാതിരിക്കാൻ ഉടൻനടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും എതിക്സ് കമ്മിറ്റി ചെയർമാൻ കരൺ സിങ് പാർലമെന്‍റിൽ അറിയിച്ചു. ബാങ്കുകളില്‍നിന്ന് അദ്ദേഹമെടുത്ത 9000 കോടിയുടെ കടം തിരിച്ചടക്കാത്തതിന്‍െറ കാരണം വ്യക്തമാക്കാന്‍ ഒരാഴ്ച സമയവും കരണ്‍ സിങ്ങിന്‍െറ നേതൃത്വത്തിലുള്ള എത്തിക്സ് കമ്മിറ്റി നല്‍കിയിരുന്നു. ചൊവ്വാഴ്ച കമ്മിറ്റിയുടെ തീരുമാനം വരുന്നതിന് മുന്നെയാണ് രാജി.
അതേസമയം, മല്യ രാജ്യസഭാംഗത്വം രാജിവെച്ചതായി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കത്തിലൂടെയാണ് രാജിതീരുമാനം അറിയിച്ചത്. തന്‍റെ പേര് ഇനിയും വിവാദത്തിലേക്ക് വലിച്ചിഴക്കരുത്. ഈയിടെ നടന്ന സംഭവവികാസങ്ങള്‍ കാണിക്കുന്നത് നീതിപൂര്‍വമായ വിചാരണയും നീതിയും ലഭിക്കില്ലെന്നാണ്. അതിനാല്‍ രാജിവെക്കുന്നു’, എന്നാണ് കത്തിലൂടെ അറിയിച്ചത്. എന്നാൽ രാജി രാജ്യസഭാ ഉപാധ്യക്ഷൻ ഹമീദ് അൻസാരി തള്ളി. കത്തിലെ ഒപ്പ് വ്യാജമാണെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തള്ളിയത്.
വായ്പയെടുത്ത വകയില്‍ 9000 കോടിയോളം രൂപ രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളില്‍ മല്യ തിരിച്ചടക്കാനുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതിനിടെയാണ് അദ്ദേഹം ലണ്ടനിലേക്ക് കടന്നത്. മല്യയുടെ പാസ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുകയും മുംബൈ കോടതി മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.