രാഹുല്‍ ഗാന്ധിക്ക് വധ ഭീഷണി: കോണ്‍ഗ്രസ് നേതാക്കള്‍ ആഭ്യന്തരമന്ത്രിയെ കാണും
text_fieldsന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വധഭീഷണി നേരിട്ട സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണവും ആവശ്യപ്പെടും. പുതുച്ചേരി കോണ്‍ഗ്രസ് നേതൃത്വത്തിനാണ് രാഹുല്‍ഗാന്ധിയെ അപായപ്പെടുത്തുമെന്ന് കാണിച്ച ് തമിഴിലെഴുതിയ കത്ത് ലഭിച്ചത്.
1991ല്‍ തമിഴ്നാടിലെ തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. 1984 ഒക്ടോബര്‍ 31ന് ഇന്ദിരാഗാന്ധിയും കൊല്ലപ്പെട്ടു. ഈ രണ്ട് മരണങ്ങള്‍ക്ക് ശേഷവും പ്രത്യേക സുരക്ഷയാണ് ഗാന്ധി കുടുംബത്തിന് ലഭിക്കുന്നത്. രാഹുല്‍ഗാന്ധിക്ക് ലഭിച്ച ഭീഷണിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നാളെ പുതുച്ചേരിയിലും കേരളത്തിലും രാഹുല്‍ഗാന്ധിക്ക് പരിപാടികളുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.