എന്‍സൈക്ലോപീഡിയയിലെ ഉദ്യോഗസ്ഥന്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു
text_fieldsഗുരുഗ്രാം: എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. വീനീത് വിങ് എന്നായാളെയാണ് ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ സ്ഥലത്തെ ശുചീകരണ തൊഴിലാളികള്‍ കണ്ടത്തെിയത്. നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന കെട്ടിടങ്ങള്‍ക്കിടയിലെ ആഴമേറിയ ടണലിലേക്കാണ് ഇയാള്‍ ചാടിയത്. ഇയാളുടെ ശരീരത്ത് നിന്നും ആത്മഹത്യാ കുറിപ്പും കണ്ടത്തെിയിട്ടുണ്ട്. 19ാം നിലയില്‍ നിന്നാണ് ഇയാള്‍ ചാടിയതെന്നും ഒരു ദിവസം മുമ്പ് തന്നെ ഇയാള്‍ ഇതിന് പദ്ധതിയിട്ടിരുന്നതായും സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജീവിതം അവസാനിപ്പിക്കുന്നതായും തന്‍െറ മരണത്തില്‍ ആരും ഉത്തരവാദിയല്ലെന്നും താന്‍ വളരെ നിരാശവാനാണെന്നും കുറിപ്പിലുണ്ട്. നേരത്തെ വിപ്രൊ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇയാളുടെ പിതാവിനെ ഉയര്‍ന്ന രക്ത സമ്മര്‍ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാള്‍ മാനസികമായി വളരെ ദുര്‍ബലാനായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.