സത്യ പ്രതിജ്ഞക്ക് പിന്നാലെ 500 ബാറുകള്‍ പൂട്ടിച്ച് ജയലളിത
text_fieldsചെന്നൈ: സത്യപ്രതിജ്ഞക്ക് പിന്നാലെ തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷന്റെ (ടാസ്മാക്) കീഴിലുള്ള 500 വിദേശ മദ്യ വിൽപന കേന്ദ്രങ്ങൾ പൂട്ടിച്ച് ജയലളിത. ഇതിന് പുറമേ ടാസ്മാക് മദ്യ വില്‍പ്പന ഒൗട്ട്ലെറ്റുകളായ പ്രവര്‍ത്തനം പത്ത് മണിക്കൂറായി കുറക്കുകയും ചെയ്തു. സംസ്ഥാനത്ത് മദ്യ നിരോധം ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് ജയലളിതയുടെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു.
6270 മദ്യശാലകളാണ് തമിഴ്നാട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ മദ്യ ഷാപ്പുകള്‍ അടച്ചതിന് ശേഷം ഇത് 5770 ബാറുകളായി കുറഞ്ഞു. പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്ന അഞ്ചു ക്ഷേമപദ്ധതികള്‍ ഒപ്പുവെക്കുകയും ചെയ്തു. രാവിലെ പത്ത് മുതല്‍ പ്രവര്‍ത്തിച്ചിരുന്ന ടാസ്മാക്കുകള്‍ ഇനി മുതല്‍ ഉച്ചക്ക് 12 മുതല്‍ രാത്രി 10 മണി വരെയായിരിക്കും പ്രവര്‍ത്തിക്കുക.
ഇന്ന് രാവിലെ മദ്രാസ് സര്‍വകലാശാല സെന്റിനറി ഹാളിലായിരുന്നു ജയലളിത സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. തമിഴ്നാട് മന്ത്രിസഭയില്‍ 28 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. തമിഴ്നാട് ഗവര്‍ണര്‍ കെ. റോസയ്യയാണ് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.