പോകിമോൻ ഗോ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന്
text_fieldsഅഹമദാബാദ്: പോകിമോൻ ഗോ ഗെയിം മത വികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ഗുജറാത്ത് ഹൈേകാടതിയിൽ പൊതു താൽപര്യ ഹരജി. ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് അലയ് അനിൽ ദേവ് എന്നയാൾ നൽകിയ ഹരജിയിൽ കേന്ദ്ര , സംസ്ഥാന സർക്കാറുകൾക്കും ഗെയിം വികസിപ്പിച്ച സാൻഫ്രാൻസിസ്കോയിലെ കമ്പനിക്കും ഹൈകോടതി നോട്ടീസ് അയച്ചു.

പോകിമോൻ ഗോ ഒരു റിയാലിറ്റി ഗെയിമാണ്. ഗെയിമിൽ ആരാധനാലയങ്ങൾക്കുള്ളിൽ മുട്ടയുടെ ചിത്രങ്ങളുണ്ട്. ഹിന്ദു മതക്കാർക്കും ജൈന മതക്കാർക്കും മാംസാഹാരം ക്ഷേത്രങ്ങളിൽ കയറ്റാൻ പാടില്ല. ഇത് ആ സമുദായങ്ങളുടെ മത വിശ്വാസങ്ങളെ വ്രണപ്പെടുത്തും. ഗെയിമിൽ ഏർപ്പെട്ടയാൾ പോയൻറ് നേടാനായി ക്ഷേത്രങ്ങളിലേക്ക് കയറുന്നത് വിശ്വാസങ്ങൾക്ക് എതിരാണെന്നും ഹരജിയിൽ പറയുന്നു.
ആർ. സുബാഷ റെഢിയും വിപുൽ പഞ്ചോളിയും അടങ്ങുന്ന ഡിവിഷൻ െബഞ്ച് അടുത്ത ചൊവ്വാഴ്ച്ച കേസിൽ വാദം കേൾക്കും. ചുരുങ്ങിയ കാലം കൊണ്ട് പ്രചാരം നേടിയ പോകിമോൻ ഗോ ഗെയിം പല രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. പതിവ് മൊബൈൽ ഗെയിമിൽ നിന്ന് വ്യത്യസ്തമായി യാഥാർഥ്യ പ്രതീതി സൃഷ്ടിക്കുന്നതാണ് ഇൗ ഗെയിമിെൻറ പ്രത്യേകത. മൊബൈലുമായി ചലിച്ച് കൊണ്ട് കളിക്കുന്ന ഇൗ ഗെയിം നിരവധി പേരുടെ മരണത്തിന് കാരണമായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.