ശ്രീലങ്കക്ക് 3200 കോടി വായ്പ –മോദി
text_fieldsന്യൂഡൽഹി: ഇന്ത്യയുമായുള്ള ശ്രീലങ്കയുടെ ഉഭയകക്ഷി ബന്ധം ഉന്നതിയിൽ പ്രതിഷ്ഠിക്കാ നാണ് ആഗ്രഹിക്കുന്നതെന്ന് പ്രസിഡൻറ് ഗോടബയ രാജപക്സ. വ്യാഴാഴ്ച ഡൽഹിയിലെത്ത ിയ അദ്ദേഹം രാഷ്ട്രപതിഭവനിൽ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു. സുരക്ഷ, ക്ഷേമം, സാമ്പത്തിക വികസനം എന്നീ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും കൈകോർത്ത് പ്രവർത്തിക്കണം.
ഇന്ത്യ സന്ദർശനത്തിൽ വലിയ പ്രതീക്ഷയാണുള്ളത്. ചരിത്രപരമായും രാഷ്ട്രീയമായും ഇരുരാജ്യങ്ങളും തമ്മിൽ സുസ്ഥിര ബന്ധമാണുള്ളതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ സാന്നിധ്യത്തിൽ ഗോടബയ പറഞ്ഞു. ഗോടബയയുമായി നടത്തിയ ചർച്ച ഫലവത്തായിരുന്നു എന്നു പ്രതികരിച്ച മോദി, ശ്രീലങ്കക്ക് 3200 കോടി രൂപയുടെ വായ്പ അനുവദിക്കുമെന്നും ഇതിൽ 358 കോടി രൂപ ഭീകരവാദത്തിനെതിരായ പ്രവർത്തനങ്ങൾക്കായിരിക്കുമെന്നും അറിയിച്ചു.
ശ്രീലങ്കയിലെ തമിഴരുടെ ക്ഷേമം, സുരക്ഷ ശക്തമാക്കൽ, വ്യാപാര ബന്ധം തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരുന്നു ചർച്ചയെന്ന് പിന്നീട് പ്രധാനമന്ത്രിയുടെ ഓഫിസ് വാർത്തക്കുറിപ്പിൽ അറിയിച്ചു. 10 ദിവസം മുമ്പ് ശ്രീലങ്കയുടെ പ്രസിഡൻറ് പദമേറ്റ ഗോടബയയുടെ ആദ്യ വിദേശ സന്ദർശനമായിരുന്നു ഇന്ത്യയിലേക്ക്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.