Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവൈദ്യുതിതടസം: 49...

വൈദ്യുതിതടസം: 49 പേർക്ക് ആയുഷ് പി.ജി പ്രവേശന പരീക്ഷ പൂർത്തിയാക്കാനായില്ല

text_fields
bookmark_border
വൈദ്യുതിതടസം: 49 പേർക്ക് ആയുഷ് പി.ജി പ്രവേശന പരീക്ഷ പൂർത്തിയാക്കാനായില്ല
cancel

ജ​യ്പു​ർ: വൈ​ദ്യു​തി ത​ട​സ്സം​മൂ​ലം രാ​ജ​സ്ഥാ​ൻ ട്രാ​ൻ​സ്​​പോ​ർ​ട്ട് ന​ഗ​റി​ലെ സ​ത്യ​സാ​യി പി.​ജി കോ​ള​ജി​ൽ 49 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൾ ഇ​ന്ത്യ ആ​യു​ഷ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് പ്ര​വേ​ശ​ന​പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. പ​രീ​ക്ഷ ന​ട​ക്കു​മ്പോ​ൾ 20 മി​നി​റ്റോ​ളം വൈ​ദ്യു​തി മു​ട​ങ്ങി​യ​താ​യി വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. ര​ണ്ട് മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള പ​രീ​ക്ഷ രാ​വി​ലെ 10 മു​ത​ലാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. മൊ​ത്തം 192 പ​രീ​ക്ഷാ​ർ​ഥി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത ഇ​ന്ത്യ​ൻ വൈ​ദ്യ​ശാ​സ്ത്ര, ഹോ​മി​യോ​പ്പ​തി വി​ഭാ​ഗ​ങ്ങ​ളി​ലെ എം.​ഡി, എം.​എ​സ്, പി.​ജി ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി (എ​ൻ.​ടി.​എ) ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തി​യ​ത്.

പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കാ​യി സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് രാ​ജ​സ്ഥാ​ൻ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ് ഫോ​ർ വി​മ​നി​ൽ പു​നഃ​പ​രീ​ക്ഷ ന​ട​ത്തു​മെ​ന്ന് എ​ൻ.​ടി.​എ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഈ ​കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ ന​ട​ത്തി​പ്പ് ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഏ​ജ​ൻ​സി​യാ​യ എ​ജൂ​ക്വി​റ്റി ക​രി​യ​ർ ടെ​ക്നോ​ള​ജീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്റെ വീ​ഴ്ച​യാ​ണ് വൈ​ദ്യു​തി ത​ട​സ്സ​ത്തി​ന് കാ​ര​ണ​മെ​ന്ന് എ​ൻ.​ടി.​എ കു​റ്റ​പ്പെ​ടു​ത്തി.

വൈ​ദ്യു​തി ത​ടസത്തെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി ക​മ്പ്യൂ​ട്ട​റു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ല​മാ​ണ് വൈ​ദ്യു​തി ത​ട​സ്സ​മെ​ന്നും ഉ​ട​ൻ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും ഇ​ൻ​വി​ജി​ലേ​റ്റ​ർ വി​ശ​ദീ​ക​രി​ച്ച​ത്രെ. എ​ന്നാ​ൽ, ഏ​റെ​നേ​രം ക​ഴി​ഞ്ഞി​ട്ടും വൈ​ദ്യു​തി​ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചി​ല്ല. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്തി​റ​ങ്ങു​ക​യും പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.

വൈ​ദ്യു​തി ത​ട​സ​മു​ണ്ടാ​യ​പ്പോ​ൾ ചി​ല വി​ദ്യാ​ർ​ഥി​ക​ൾ പ​ര​സ്പ​രം സം​സാ​രി​ക്കു​ക​യും കോ​പ്പി​യ​ടി​ക്കു​ക​യും ചെ​യ്ത​താ​യി ആ​രോ​പ​ണ​മു​ണ്ട്. സെ​ന്റ​റി​ലെ നി​രീ​ക്ഷ​ക​ന്റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ക്ര​മ​ക്കേ​ട് ന​ട​ന്ന​തെ​ന്നും അ​ദ്ദേ​ഹം ഇ​ട​പെ​ട്ടി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. വൈ​ദ്യു​തി ത​ട​സ്സ​മു​ണ്ടാ​യ​പ്പോ​ൾ ബ​ദ​ൽ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും ഇ​ക്കാ​ര്യം എ​ൻ.​ടി.​എ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യു​മെ​ന്നും നി​രീ​ക്ഷ​ക​ൻ അ​റി​യി​ച്ചു. രാ​ജ്യ​ത്തു​ട​നീ​ളം 200 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ശ​നി​യാ​ഴ്ച ന​ട​ന്ന പ​രീ​ക്ഷ​യു​ടെ ആ​ദ്യ ഷി​ഫ്റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 36,979 വി​ദ്യാ​ർ​ഥി​ക​ളി​ൽ 35,837 പേ​ർ പ​ങ്കെ​ടു​ത്ത​താ​യി എ​ൻ.​ടി.​എ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jaipurNTAayush pgCurrent Cut
News Summary - 49 people could not complete AYUSH PG entrance exam due to current cut
Next Story