കനത്ത മഴ; ബംഗളൂരുവിൽ അഞ്ച് മരണം VIDEO
text_fieldsബംഗളൂരു: സംസ്ഥാനത്ത് വെള്ളിയാഴ്ച വൈകീട്ട് പെയ്ത പേമാരിയിൽ വ്യാപകനാശം. ബംഗളൂരുവിൽ മൂന്ന് പേർ ഉൾപ്പെടെ സംസ്ഥാനത്ത് നാലു പേർ മരിച്ചു. കുരുബാരഹള്ളിയിൽ ഓടയിൽ വീണ് ഒലിച്ചുപോയ പൂജാരി വാസുദേവ ഭട്ടിെൻറ (32) മൃതദേഹം ശനിയാഴ്ച രാവിലെ കണ്ടെത്തി. കുരുബാരഹള്ളി 18 ക്രോസിൽ വീടിെൻറ ചുമർ ഇടിഞ്ഞുവീണ് ശങ്കരപ്പ (50), കമലമ്മ (42) എന്നിവർ വെള്ളിയാഴ്ച രാത്രി മരിച്ചിരുന്നു. ചിക്കമഗളൂരുവിൽ അരസിനഗുപ്പെ സ്വദേശി ലക്ഷ്മണ (45) ഷോക്കേറ്റ് യുവാവ് മരിച്ചു. ലഗ്ഗെരിയിൽ കാണാതായ യുവതിയെയും മകളെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. കലബുറഗിയിൽ വെള്ളക്കെട്ടിൽവീണ് ഒരാളെ കാണാതായിട്ടുണ്ട്.
നന്ദിനി ലേഔട്ടിനു സമീപം ലഗ്ഗെരെയിലെ രാജകലുവെയിൽ വീണ് കാണാതായ മീനാക്ഷി (57), മകൾ പുഷ്പ (22) എന്നിവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

നഗരത്തിനുപുറമെ മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ, കോലാർ, ബീദർ, കലബുറഗി, വിജയപുര, ഹവേരി, റായ്ച്ചൂർ, ഹാസൻ എന്നിവിടങ്ങളിലും മഴ കനത്തനാശം വിതച്ചു. കുരുബാരഹള്ളിയിൽ മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഒാടയിൽവീണ് കാണാതായ വാസുദേവ ഭട്ടിെൻറ മൃതദേഹം ശനിയാഴ്ച രാവിലെ 11ഓടെ ദേശീയ ദുരന്തനിവാരണ സേന കണ്ടെടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴിനാണ് ഇദ്ദേഹം തുറന്നുകിടന്ന ഓടയിൽ വീണത്. കാവേരി നഗറിലെ പാലത്തിനടിയിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഞായറാഴ്ച ബന്ധുക്കൾക്ക് കൈമാറും.
മഴമൂലം നഗരത്തിലെ ഗതാഗത കുരുക്ക് രൂക്ഷമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായമായി നൽകാൻ കർണാടക സർക്കാർ ഉത്തരവിട്ടു.
വീഡിയോ െക്രഡിറ്റ്:വൈറൽ മോജോ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.