ഉജ്ജ്വല യോജനയിൽ 75 ലക്ഷം എൽ.പി.ജി കണക്ഷനുകൾ കൂടി
text_fieldsന്യൂഡൽഹി: 2007ൽ രാജ്യത്ത് തുടങ്ങിയ ഇ-കോടതി പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. 1150 വെര്‍ച്വല്‍ കോടതികൾ സ്ഥാപിക്കുന്ന 7210 കോടി രൂപ വകയിരുത്തിയ മൂന്നാം ഘട്ടം നാല് വർഷത്തിനകം പൂർത്തിയാക്കും.
നീതിന്യായ വകുപ്പ്, നിയമ-നീതി മന്ത്രാലയം, കേന്ദ്ര സർക്കാർ, സുപ്രീംകോടതിയിലെ ഇ-സമിതി എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെ, ജുഡീഷ്യല്‍ വികസനത്തിനായി അതത് ഹൈകോടതികള്‍ മുഖേന വികേന്ദ്രീകൃതമായ രീതിയില്‍ മൂന്നാംഘട്ടം നടപ്പിലാക്കും.
ഈ സാമ്പത്തികവര്‍ഷം മുതല്‍ 2025-26 വരെയുള്ള മൂന്ന് വര്‍ഷത്തിനുള്ളില്‍ 75 ലക്ഷം എല്‍.പി.ജി കണക്ഷനുകള്‍ അനുവദിക്കുന്ന പി.എം ഉജ്ജ്വല യോജന വിപുലീകരണത്തിനും മന്ത്രിസഭായോഗം അംഗീകാരം നല്കി. ഇതോടെ ഉജ്ജ്വല കണക്ഷനുകള്‍ കൂടി നല്‍കുന്നതിലൂടെ ഗുണഭോക്താക്കളുടെ ആകെ എണ്ണം 10.35 കോടിയായി ഉയരും. ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് ആദ്യത്തെ സ്റ്റൗവിന് പുറമെ ആദ്യ റീഫില്ലിങ് മാത്രമാണ് സൗജന്യമായി നല്‍കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.