തെരഞ്ഞെടുപ്പ് ഫണ്ട്: പ്രൂഡന്റ് സമാഹരിച്ചതിൽ 75 ശതമാനവും ബി.ജെ.പിക്ക്
text_fieldsന്യൂഡൽഹി: പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റ് എന്ന ചെറു സന്നദ്ധ സ്ഥാപനം 10 വർഷത്തിനിടയിൽ സമാഹരിച്ചത് 2,250 കോടിയോളം രൂപ. രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ സംഭാവനയിൽ 75 ശതമാനവും ബി.ജെ.പിക്ക്. കോൺഗ്രസിന് നൽകിയത് ആകെ സമാഹരിച്ചതിന്റെ പത്തിലൊന്നു മാത്രം.
രണ്ടു പേർ ചേർന്ന് നടത്തുന്ന ചെറുകിട ട്രസ്റ്റാണിത്. ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയെന്ന് തെളിവു നൽകാൻ കഴിയുന്നതും ഇവർക്കു തന്നെയാണെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ട്. ആരിൽനിന്ന് സംഭാവന കിട്ടി, എങ്ങനെ വിതരണം ചെയ്തുവെന്ന് വെളിപ്പെടുത്താൻ നിയമപരമായി ട്രസ്റ്റിന് ബാധ്യതയുണ്ട്. കോർപറേറ്റുകളിൽനിന്ന് കിട്ടുന്ന സംഭാവന രാഷ്ട്രീയ പാർട്ടികൾക്ക് വിതരണം ചെയ്യുന്ന മാനദണ്ഡം ഈ ട്രസ്റ്റ് വെളിപ്പെടുത്തിയിട്ടില്ല.
2019നും 2023നുമിടയിൽ എട്ട് വൻകിട വ്യവസായ സ്ഥാപനങ്ങൾ 415 കോടി രൂപ ട്രസ്റ്റിന് സംഭാവന നൽകിയിട്ടുണ്ട്. ഭാരതി എയർ ടെൽ, ആർസലർ മിത്തൽ നിപ്പോൺ സ്റ്റീൽ, എസ്സാർ, ജി.എം.ആർ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.