ആധാർ ചോർച്ചക്ക് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനാകും- സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ആധാർ വിവരങ്ങളുടെ ചോർച്ചക്ക് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനാകുമെന്ന് സുപ്രീംകോടതി. ഡാറ്റകൾക്ക് രാജ്യത്തിൻെറ തെരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കാൻ കഴിയുമെന്നത് ഒരു യാഥാർഥ്യമാണ്. ആധാർ വിവരങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനക്കാൻ വേണ്ടി ഉപയോഗിക്കുകയാണെങ്കിൽ അതിനെ അതിജീവിക്കാൻ ജനാധിപത്യത്തിന് കഴിയുമോയെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സംശയം പ്രകടിപ്പിച്ചു.
പ്രശ്നങ്ങൾ പ്രതീകാത്മകമല്ല, യഥാർത്ഥ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഡാറ്റ പരിരക്ഷാ നിയമത്തിന്റെ അഭാവത്തിൽ സുരക്ഷയുടെ കാര്യം എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് വ്യക്തിഗത വിവരങ്ങൾ ചോർത്തി യു.എസ് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചെന്ന വിവാദങ്ങൾക്കിടെയാണ് പരമോന്നത കോടതി ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചത്.
ആധാറിൻെറ സാധുത ചോദ്യം ചെയ്യുന്ന 27 ഹരജികൾ അഞ്ചു ജഡ്ജിമാരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. 1.3 ബില്ല്യൻ ഇന്ത്യക്കാരുടെ ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞയാഴ്ച കോടതി അഭിപ്രായപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.