ആരോഗ്യ സേതു നിരീക്ഷണ സംവിധാനം; ആശങ്കയുയർത്തുന്നു -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ട്രാക്കിങ് ആപ്പായ ആരോഗ്യ സേതുവിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആരോഗ്യ സേതു അത്യാധുനിക നിരീക്ഷണ സംവിധാനമാണെന്നും അത് ഗുരുതരമായ ഡാറ്റ സുരക്ഷയും സ്വകാര്യത ആശങ്കകളും ഉയർത്തുന്നുവെന്നും രാഹുൽ ട്വിറ്ററിൽ ചൂണ്ടിക്കാട്ടി.
“സ്ഥാപനപരമായ മേൽനോട്ടമില്ലാതെ ഒരു സ്വകാര്യ ഓപ്പറേറ്റർക്ക് ഔട്ട്‌സോഴ്‌സ് ചെയ്ത അത്യാധുനിക നിരീക്ഷണ സംവിധാനമാണ് ആരോഗ്യ സേതു ആപ്പ്. അത് ഗുരുതരമായ ഡാറ്റ സുരക്ഷയും സ്വകാര്യത ആശങ്കകളും ഉയർത്തുന്നതാണ്. നമ്മളെ സുരക്ഷിതമായി സൂക്ഷിക്കാൻ സാങ്കേതികവിദ്യ സഹായിക്കും; എന്നാൽ പൗരന്മാരെ പിന്തുടരുന്നതിന് അവരുടെ സമ്മതമില്ലാതെ അവരെ ഭയപ്പെടുത്തി ആപ്ലിക്കേഷൻ ഉപയോഗിക്കാൻ നിർബന്ധിക്കരുത്. ” രാഹുൽ ഗാന്ധി ട്വീറ്ററിൽ കുറിച്ചു.
കോവിഡ് 19 രോഗം ബാധിക്കാനുള്ള സാധ്യതത തിരിച്ചറിയാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ആരോഗ്യ സേതു. കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളും അപകടം ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും അടകക്കമുള്ളവയും ആപ്പ് നല്‍കുന്നുണ്ട്. മറ്റുള്ളവരുമായുള്ള സമ്പർക്കം അടിസ്ഥാനപ്പെടുത്തി കോവിഡ് സാധ്യത കണക്കാക്കുകയാണ് ആപ് ചെയ്യുന്നത്. ബ്ലൂടൂത്ത് സാങ്കേതിക വിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നിവ ഇതിന് ഉപയോഗപ്പെടുത്തുന്നു.
The Arogya Setu app, is a sophisticated surveillance system, outsourced to a pvt operator, with no institutional oversight - raising serious data security & privacy concerns. Technology can help keep us safe; but fear must not be leveraged to track citizens without their consent.
— Rahul Gandhi (@RahulGandhi) May 2, 2020

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.