ആരുഷി തൽവാർ കേസ്: അപ്പീൽ ഫയലിൽ സ്വീകരിച്ചു
text_fieldsന്യൂഡൽഹി: ആരുഷി തൽവാർ കേസിൽ പ്രതികളായ മാതാപിതാക്കളെ വെറുതെ വിട്ട കോടതി ഉത്തരവിനെതിരെ സമർപ്പിച്ച രണ്ട് ഹരജികൾ സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. ആരുഷിയുടെ മാതാപിതാക്കളായ നുപൂർ തൽവാറിനെയും രാജേഷ് തൽവാറിനെയും കഴിഞ്ഞ ഒക്ടോബറിലാണ് അലഹാബാദ് ൈഹകോടതി കുറ്റവിമുക്തരാക്കിയത്. കേസ് അന്വേഷിച്ച സി.ബി.െഎയും ആരുഷിയോടൊപ്പം കൊല്ലപ്പെട്ട ഹേംരാജിെൻറ ഭാര്യ ഖുംകുല ബഞ്ചഡെയുമാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.
തൽവാർ ദമ്പതിമാർക്ക് ക്ലീൻ ചിറ്റ് നൽകിയ നടപടി ശരിയല്ലെന്നാണ് സി.ബി.െഎയുടെ വാദം. 2008 മെയിൽ 14ാം പിറന്നാൾ ദിനത്തിലാണ് ആരുഷി കൊല്ലപ്പെടുന്നത്. സംഭവം നടന്നയുടൻ വീട്ടു വേലക്കാരൻ ഹേംരാജിനെയായിരുന്നു സംശയിച്ചിരുന്നത്. എന്നാൽ മണിക്കൂറുകൾക്ക് ശേഷം വീടിെൻറ ടെറസിൽ നിന്ന് ഹേംരാജിെൻറയും മൃതദേഹം കെണ്ടത്തി.
ആദ്യം കേസ് അന്വേഷിച്ചിരുന്ന ലോക്കൽ പൊലീസ് പിന്നീട് കേസ് സി.ബി.െഎക്ക് കൈമാറി. കുറച്ച് കാലത്തെ അന്വേഷണത്തിനു ശേഷം ആരുഷിയും ഹേംരാജും ശരീരിക ബന്ധം പുലർത്തിയത് കണ്ട മാതാപിതാക്കളാണ് ഇരട്ടക്കെല നടത്തിയതെന്നും എന്നാൽ കുറ്റം ആരോപിക്കാനാവശ്യമായ തെളിവ് ലഭ്യമായില്ലെന്നും ചൂണ്ടിക്കാട്ടി സി.ബി.െഎയും കേസ് അവസാനിപ്പിക്കാൻ കോടതിയോട് അനുവാദം തേടി. എന്നാൽ കേസ് അന്വേഷണം തുടരാനാണ് കോടതി ആവശ്യപ്പെട്ടത്.
സാഹചര്യത്തെളിവുകൾ െവച്ച് 2015ൽ വിചാരണ കോടതി തൽവാർ ദമ്പതിമാർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. എന്നാൽ തൽവാർ കുറ്റം നിഷേധിക്കുകയും പ്രതിയെ കണ്ടെത്താൻ സാധിക്കാത്തതിനാൽ പൊലീസ് തന്നെ പ്രതിയാക്കിയെന്ന് ആരോപിക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ അലഹാബാദ് ൈഹകോടതി തൽവാർ ദമ്പതികളെ കുറ്റ വിമുക്തരാക്കി. സി.ബി.െഎ അന്വേഷണത്തിൽ നിരവധി പഴുതുകളുണ്ടെന്നും പ്രതികൾ കുറ്റക്കാരാണെന്ന് സംശയാതീതമായി തെളിയിക്കാനായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇവരെ വെറുതെ വിട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.