Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഗ്യാനേഷ് കുമാർ ഉണ്ടായിരുന്നെങ്കിൽ ട്രംപിന് ഈ ഗതി വരില്ലായിരുന്നു'; ട്രോളുമായി അഭിജീത് ദീപ്കെ

text_fields
bookmark_border
ഗ്യാനേഷ് കുമാർ  ഉണ്ടായിരുന്നെങ്കിൽ ട്രംപിന് ഈ ഗതി വരില്ലായിരുന്നു; ട്രോളുമായി അഭിജീത് ദീപ്കെ
cancel

ഡൽഹി: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ തിരിച്ചടി നേരിട്ടതിൽ ഗ്യാനേഷ് കുമാറിനെ പരിഹസിച്ച് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ. ഗ്യാനേഷ് ആയിരുന്നെങ്കിൽ ട്രംപിന് ഒരിക്കലും ഈ ഗതി വരില്ലെന്നായിരുന്നു ദീപ്കെയുടെ പരിഹാസം. 'ട്രംപിന് ഇത് സംഭവിക്കാൻ ഗ്യാനേഷ് കുമാർ ഒരിക്കലും അനുവദിക്കില്ലായിരുന്നു'- ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ദീപ്കെ എക്സിൽ എഴുതി.

ഇന്ത്യയിൽ വോട്ടർപ്പട്ടികയിൽനിന്ന് വ്യാപകമായി പേരുകൾ വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും രാജ്യത്ത് പ്രതിഷേധം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ബി.ജെ.പിക്കെതിരെ വോട്ട് ചോരി ആരോപണവും നിലനിൽക്കുന്നുണ്ട്. അതിനിടെയാണ് ദീപ്കെയുടെ പരിഹാസം. യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ സെനറ്റിലും ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റുകൾ അട്ടിമറി വിജയം നേടി. റിപ്പബ്ലിക്കൻ പാർട്ടി ശക്തികേന്ദ്രങ്ങളിൽപോലും ഡെമോക്രാറ്റുകൾ ശക്തമായ മുന്നേറ്റം നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Abhijeet Dipke Takes Swipe At US Mid-Term Results
Next Story