Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ജെൻ സി ആകാൻ യോഗ്യതയുള്ള ഒരേയൊരാൾ', കോടതി പരാമർശത്തിന് മോദിയുടെ ചിത്രം പങ്കുവെച്ച് അഭിജീത് ദിപ്കെയുടെ പരിഹാസം

text_fields
bookmark_border
‘ജെൻ സി ആകാൻ യോഗ്യതയുള്ള ഒരേയൊരാൾ, കോടതി പരാമർശത്തിന് മോദിയുടെ ചിത്രം പങ്കുവെച്ച് അഭിജീത് ദിപ്കെയുടെ പരിഹാസം
cancel

ന്യൂഡൽഹി: സിജെപി നേതാക്കൾ ജെൻ സി വിഭാഗത്തിൽപ്പെടുന്നവരല്ലെന്ന ഡൽഹി ഹൈകോടതിയുടെ പരാമർശത്തെ പരിഹസിച്ച് സിജെപി സ്ഥാപക നേതാവ് അഭിജീത് ദിപ്കെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ച് ‘ജെൻ സി ആകാൻ യോഗ്യതയുള്ള ഒരേയൊരാൾ’ എന്നായിരുന്നു ദീപ്കെയുടെ കുറിപ്പ്.

സിജെപി സഹ കൺവീനർമാരായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരുടെ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ഇരുവരുടെയും പ്രായം ചോദിച്ചത്. നിങ്ങൾ ആരാണ്? എന്താണ് ഉദ്ദേശം ഏതാണ് സംഘടന എന്നീ ചോദ്യങ്ങൾ കോടതി ഉന്നയിച്ചത്. സൗരവ് ദാസിന് 27 വയസ്സും അശുതോഷ് റങ്കക്ക് 32 വയസ്സുമാണെന്ന് അഭിഭാഷകൻ അറിയിച്ചതോടെ, ‘നിങ്ങൾ ജെൻ സി അല്ലല്ലോ എന്നായിരുന്നു കോടതിയുടെ പരാമർശം. 1997നു ശേഷം ജനിച്ചവരെയാണ് പൊതുവെ ജെൻ സി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതെന്ന് അഭിഭാഷകൻ വിശദീകരിച്ചപ്പോഴും കോടതി ഇതേ പരാമർശം ആവർത്തിച്ചു. ഇതിനു പിന്നാലെയാണ് മോദിയുടെ ചിത്രം പങ്കുവെച്ച് ദീപ്കെ പരിഹാസവുമായി രംഗത്തെത്തിയത്.

ഒക്ടോബർ 19ന് സ്പെഷൽ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് ഹരജിക്കാരുടെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 21 വരെ നീട്ടിയ ഉത്തരവിനെതിരെയായിരുന്നു ഹൈകോടതിയിൽ ഹരജി നൽകിയത്. ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരം സമർപ്പിച്ച ഹരജി പരിഗണിക്കവെ, മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരെ റിവിഷൻ ഹരജി ഉൾപ്പെടെയുള്ള ബദൽ നിയമനടപടികൾ സ്വീകരിക്കാനാകുമോയെന്ന് കോടതി ചോദിച്ചു.

സമാധാനപാലനത്തിനായി നൽകിയ ബോണ്ട് രണ്ടാമതും ലംഘിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കർശനമായ ജാമ്യവ്യവസ്ഥകൾ ഏർപ്പെടുത്താൻ അധികാരികൾക്ക് കഴിയില്ലേയെന്നും കോടതി ആരാഞ്ഞു. ജന്തർ മന്തറിനെ പ്രതിഷേധസ്ഥലമായി പ്രഖ്യാപിച്ച വിജ്ഞാപനം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും അതിന് സ്റ്റേ ലഭിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ പ്രതിഷേധക്കാർ വീണ്ടും അവിടെ എത്തിയതിനെക്കുറിച്ചും ചോദ്യമുയർത്തി.

ബാരിക്കേഡുകൾ തകർക്കുന്നത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരമുള്ള നിരോധന ഉത്തരവുകൾ ലംഘിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കാനിടയുണ്ടെന്ന ആശങ്കയും കോടതി പ്രകടിപ്പിച്ചു.

അതേസമയം, കസ്റ്റഡി നീട്ടിയ മജിസ്ട്രേറ്റിന്റെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. ജാമ്യത്തിനായി സമർപ്പിച്ച ആൾജാമ്യക്കാരെ നിരസിച്ചതിലും എതിർപ്പുന്നയിച്ചു. ആൾജാമ്യക്കാരുടെ കാര്യത്തിൽ ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീണ്ടും പരിഗണന നടക്കാനിരിക്കെ അതിന്റെ ഫലം കാത്തിരിക്കാമെന്ന് കോടതി നിർദേശിച്ചു. തുടർന്ന് ഹരജിക്കാർ ഹരജി പിൻവലിച്ചു. കേസിന്റെ മെറിറ്റിൽ കോടതി അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Abhijit Dipke Mocks Court’s Gen Z Remark
Next Story