ഇന്ത്യൻ ഡ്രൈവറെ മറക്കാതെ അബൂദബി കിരീടാവകാശി
text_fieldsന്യൂഡൽഹി: വിമാനത്താവളത്തിൽ യാത്രപറയുന്നതിനിടെ ഇന്ത്യൻ ഡ്രൈവറെ മറന്നുപോയെന്ന് മനസ്സിലായതോടെ, തിരികെ നടന്നെത്തി കൈകൊടുത്ത് അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‍യാൻ. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അദ്ദേഹത്തിന്റെ വിനയത്തിന് വ്യാപക പ്രശംസയാണ് ലഭിക്കുന്നത്.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലെത്തിയതായിരുന്നു ശൈഖ് ഖാലിദ്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‍യാനെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുത്തത്. ഉച്ചകോടിക്കുശേഷം അബൂദബിയിലേക്ക് മടങ്ങാൻ ന്യൂഡൽഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് വൈറലായ സംഭവം.
കാറിൽനിന്ന് പുറത്തിറങ്ങി, പ്രമുഖരോട് ഔദ്യോഗികമായി യാത്രപറയുന്നതിനിടെ തന്റെ യാത്രക്ക് ഇന്ത്യയിൽ ഉപയോഗിച്ച കാറിന്റെ ഡ്രൈവറോട് യാത്രപറഞ്ഞില്ലെന്ന് ഓർത്ത കിരീടാവകാശി ഉടൻ കാറിനടുത്തേക്ക് തിരിച്ചു നടക്കുകയായിരുന്നു. തുടർന്ന് ഡ്രൈവറുടെ കൈപിടിച്ച് സംസാരിക്കുകയും യാത്രപറയുകയും ചെയ്ത ശേഷമാണ് വിമാനത്തിൽ കയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

