പ്രധാനമന്ത്രിക്കെതിരെ പരാമർശം; രാഹുലിനെതിരെ നടപടി വരും -മന്ത്രി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാർലമെന്‍റ് മര്യാദകൾക്ക് നിരക്കാത്ത പരാമർശങ്ങൾ നടത്തിയതിന് അവകാശ ലംഘന നോട്ടീസിന്‍റെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി.
തെളിവുകളുടെ പിൻബലമില്ലാത്ത അടിസ്ഥാനരഹിത ആരോപണങ്ങളാണ് രാഹുൽ സഭയിൽ ഉന്നയിച്ചത്. ബി.ജെ.പി നേതാവ് നിഷികാന്ത് ദുബെയാണ് സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകിയത്. ഇത്തവണ നോട്ടീസ് പ്രകാരം നടപടി സ്വീകരിക്കും. ജനങ്ങളോട് മറുപടി പറയേണ്ടവരാണ് എല്ലാവരും. സഭയുടെയും അംഗങ്ങളുടെയും അവകാശങ്ങൾക്ക് വിരുദ്ധമാണ് രാഹുലിന്‍റെ പ്രസംഗം -മന്ത്രി പറഞ്ഞു.
ഹിൻഡൻബർഗ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മോദി-അദാനി ബന്ധത്തെക്കുറിച്ച് രാഹുൽ പാർലമെന്‍റിൽ പ്രസംഗിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.