ഇന്ത്യ–അഫ്ഗാൻ ആകാശപാത ഇന്ത്യയുടെ പിടിവാശിയെന്ന് ചൈന
text_fieldsബീജിങ്: ഇന്ത്യ–അഫ്ഗാനിസ്താൻ ആകാശപാതക്കെതിരെ വിമർശനവുമായി ചൈനീസ് മാധ്യമം. സർക്കാർ നിയന്ത്രണത്തിലുള്ള ഗ്ലോബൽ ടൈംസാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈന–പാക് സാമ്പത്തിക ഇടനാഴിക്ക് പകരമായാണ് പുതിയ പദ്ധതിയുമായി ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത് എന്നാണ് ചൈനീസ് മാധ്യമം പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഇന്ത്യ–അഫ്ഗാൻ ആകാശപാതയുടെ ഉദ്ഘാടനം നിർവഹിച്ചത്. എഷ്യൻ രാജ്യങ്ങൾക്ക് ഇന്ത്യയുമായി വ്യാപാര ബന്ധം ദൃഢമാക്കാൻ പാത സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ സാമ്പത്തിക താൽപ്പര്യങ്ങളല്ല രാഷ്ട്രീയ താൽപ്പര്യങ്ങൾ മൂലമാണ് പുതിയ പാത ഇന്ത്യ തുറന്നതെന്നാണ് ഗ്ലോബൽ ടൈംസ് കുറ്റപ്പെടുത്തുന്നത്. ചൈന–പാക് സാമ്പത്തിക ഇടനാഴിക്ക് ബദലാണ് പദ്ധതിയെന്നും ചൂണ്ടിക്കാട്ടുന്നു.
പാക് അധീന കശ്മീരിലെ ഗിൽജിത്–ബാൾട്ടിസ്ഥാനിലൂടെ കടന്നുപോകുന്ന നിർദ്ദിഷ്ട ചൈന–പാക് സാമ്പത്തിക ഇടനാഴിയെ ഇന്ത്യ ശക്തമായി എതിർത്തിരുന്നു. സാമ്പത്തിക ഇടനാഴിക്കായി 5,000 കോടി ഡോളറാണ് ചൈന മുതൽമുടക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.