രക്ഷപ്പെട്ടത് ‘മരണക്കിണറിൽ’ നിന്ന് –ഉസ്മ
text_fieldsന്യൂഡൽഹി: ‘‘പാകിസ്താനിലേക്ക് എത്തിപ്പെടാൻ എളുപ്പമാണ്. പക്ഷേ, അവിടെനിന്ന് തിരിച്ചുവരവ് ഒരു പരിധിവരെ അസാധ്യമാണ്. അവിടം ഒരു ‘മരണക്കിണ’റാണ്’’ -ഭീഷണിപ്പെടുത്തി വിവാഹത്തിന് വിധേയയായി പാകിസ്താനിൽനിന്ന് തിരിച്ചെത്തിയ ഉസ്മ അഹ്മദ് വ്യാഴാഴ്ച ഡൽഹിയിൽ പറഞ്ഞ വാക്കുകളാണിത്.
വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ്, ഇസ്ലാമാബാദിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമീഷണർ ജെ.പി സിങ്, മറ്റു ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ഇരുന്ന ഉസ്മ വികാരാധീനയായി വാർത്താലേഖകരോട് പറഞ്ഞു. ‘‘വിവാഹത്തിന് ശേഷമുള്ള സ്ത്രീകളുടെ ജീവിതം ഞാൻ അവിടെ കണ്ടു. അവർ കൊടും ദുരിതം പേറുന്ന അവസ്ഥയിലാണ്. ഒാരോ വീട്ടിലും രണ്ടും മൂന്നും അല്ല നാല് ഭാര്യമാർവരെയുണ്ട്.’’
താൻ മലേഷ്യയിൽെവച്ച് കണ്ടുമുട്ടിയ താഹിർ പാകിസ്താനിലെ ബുനർ ജില്ലയിലാണ് താമസം. അവിടെവെച്ചാണ് തന്നെ തോക്കുമുനയിൽ നിർത്തി വിവാഹം ചെയ്തത്. ഉറക്ക ഗുളിക നൽകിയാണ് ബലമായി അങ്ങോട്ടു കൊണ്ടുപോയത്. താലിബാൻ നിയന്ത്രണ പ്രദേശം പോലെയായിരുന്നു അവിടത്തെ കാര്യങ്ങൾ. കുറച്ചു ദിവസങ്ങൾകൂടി അവിടെ കഴിഞ്ഞിരുന്നുവെങ്കിൽ ജീവൻ പോകുമായിരുന്നു’ -മാധ്യമങ്ങൾക്കു മുന്നിൽ നിൽക്കുേമ്പാൾ ഉസ്മയുടെ ശബ്ദം പലപ്പോഴും ഇടറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.