യെച്ചൂരിക്ക് നേരെ ഹിന്ദുസേന പ്രവർത്തകരുടെ കൈയേറ്റം
text_fieldsന്യൂഡൽഹി: പൊലീസിനെ നോക്കുകുത്തിയാക്കി സി.പി.എമ്മിെൻറ കേന്ദ്ര ആസ്ഥാനമായ എ.കെ.ജി ഭവനിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ഹിന്ദുത്വവാദി പ്രവർത്തകരുടെ കൈയേറ്റ ശ്രമം. ബുധനാഴ്ച വൈകീട്ട് 4.15നായിരുന്നു ഭാരതീയ ഹിന്ദു സേന പ്രവർത്തകരായ രണ്ടുപേർ കനത്ത പൊലീസ് വലയം ഭേദിച്ച് അതിക്രമിച്ച് കടന്നത്. യെച്ചൂരിയെ ദേഹോപദ്രവം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന് തൊട്ടടുത്ത് എത്തി സി.പി.എം വിരുദ്ധ മുദ്രാവാക്യം വിളിച്ച ഹിന്ദു സേന പ്രവര്‍ത്തകരായ ഉപേന്ദ്ര കുമാര്‍, പവന്‍ കൗള്‍ എന്നിവരെ ഉടൻ തന്നെ പാർട്ടി പ്രവർത്തകർ കീഴ്പ്പെടുത്തി പൊലീസിന് കൈമാറി. അറസ്റ്റ് ചെയ്ത ഇവരെ ഡൽഹി മന്ദിർമാർഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഘ്പരിവാറിെൻറ ഗുണ്ടാ ആക്രമണങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് യെച്ചൂരി പ്രതികരിച്ചു.
രണ്ടു ദിവസത്തെ പോളിറ്റ്ബ്യൂറോ യോഗത്തിനു ശേഷം വാർത്താസമ്മേളനം ആരംഭിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് അതിക്രമം നടന്നത്. ആർ.എസ്.എസിെൻറ തടയൽ ഭീഷണി നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയനും കേരള സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അടക്കം പെങ്കടുക്കുന്ന സാഹചര്യത്തിൽ കനത്ത സംരക്ഷണമാണ് എ.കെ.ജി ഭവന് മുമ്പിൽ രണ്ട് ദിവസമായി പൊലീസ് തീർത്തിരുന്നത്. എന്നാൽ മാധ്യമപ്രവർത്തകർ എന്ന വ്യാജേന അക്രമികൾ കെട്ടിടത്തിനുള്ളിൽ പ്രവേശിക്കുകയായിരുന്നു.
#WATCH One of the 2 protesters who tried to manhandle Sitaram Yechury during his press conf. in Delhi, later beaten up;handed over to Police pic.twitter.com/NRUcrljB2W
— ANI (@ANI_news) June 7, 2017
നാലേകാൽ മണിയോടെ ഒന്നാമത്തെ നിലയിൽനിന്ന് ഇറങ്ങിവന്ന യെച്ചൂരി ഇടനാഴിയിലൂടെ വാർത്താസമ്മേളന ഹാളിലേക്ക് പ്രവേശിക്കുന്നതിനിടെ അവിടെ നിന്ന രണ്ട് ഭാരതീയ സേനാ പ്രവർത്തകർ ‘സി.പി.എം മൂർദാബാദ്’, ‘ഭാരതീയ സേന സിന്ദാബാദ്’ എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു. തിരിഞ്ഞ് നിന്ന യെച്ചൂരി നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചുവെങ്കിലും അവർ പ്രതിഷേധിച്ച് യെച്ചൂരിക്ക് അടുത്തേക്ക് എത്തി. ഒപ്പമുണ്ടായിരുന്ന സി.പി.എം പ്രവർത്തകർ ഇവരെ ബലം പ്രയോഗിച്ച് തടഞ്ഞു.
ഇതിനിടെ സമ്മേളന ഹാളിലും കെട്ടിടത്തിനുള്ളിലും ഉണ്ടായിരുന്ന സി.പി.എം പ്രവർത്തകർ ഇവരെ വളഞ്ഞ് മാറ്റി കൊണ്ടുപോയി. രോഷാകുലരായ സി.പി.എമ്മുകാരുടെ മർദനവും ഇവർക്കേറ്റു. സി.പി.എമ്മിെൻറ രാജ്യവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തങ്ങളെത്തിയതെന്ന് പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുേപാകുന്നതിനിടെ യുവാക്കൾ വിളിച്ച് പറഞ്ഞു.
ബഹളം കേട്ട് പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള, വൃന്ദ കാരാട്ട് എന്നിവരും മുകളിലത്തെ നിലയിൽ നിന്ന് ഒാടിെയത്തി. ചാനൽ കാമറാമാന്മാരും റിപ്പോർട്ടർമാരും പുറത്തേക്ക് പാഞ്ഞതോടെയുണ്ടായ തള്ളിലും തിരക്കിലുംപെട്ട് വീഴാതെയിരുന്ന യെച്ചൂരി ഒന്നും സംഭവിക്കാത്ത േപാലെ ഹാളിനകത്തേക്ക് കടന്നു. തുടർന്ന് നടന്ന വാർത്താസമ്മേളനത്തിൽ ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് ‘ഇവിടെ നടന്നതും മോദി സർക്കാറിെൻറ വാർഷിക ആഘോഷങ്ങളുടെ ഭാഗമെ’ന്നാണ് പ്രതികരിച്ചത്.
ആർ.എസ്.എസുകാർ സി.പി.എമ്മിനെ കേന്ദ്രീകരിക്കുകയാണോ എന്ന ചോദ്യത്തിന് ‘അങ്ങെന തോന്നുകയല്ല, സംഭവിക്കുകയാണെ’ന്നായിരുന്നു മറുപടി. വാർത്താസമ്മേളന ശേഷം ഡൽഹി ഡി.സി.പി ബി.കെ. സിങ് എ.കെ.ജി ഭവനിലെത്തി യെച്ചൂരിയുമായി സംസാരിച്ചു
We will not be cowed down by any attempts of Sangh's goondagardi to silence us. This is a battle for the soul of India, which we will win. https://t.co/FdPmtoq1Ky
— Sitaram Yechury (@SitaramYechury) June 7, 2017

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.