Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പ്​ കമീഷനെ...

തെരഞ്ഞെടുപ്പ്​ കമീഷനെ അധിക്ഷേപിക്കുന്ന എ.ഐ വിഡിയോ; എക്സിനെതിരെ കേസ്

text_fields
bookmark_border
തെരഞ്ഞെടുപ്പ്​ കമീഷനെ അധിക്ഷേപിക്കുന്ന എ.ഐ വിഡിയോ; എക്സിനെതിരെ കേസ്
cancel

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ​യും പ്ര​ധാ​ന​മ​ന്ത്രി​യെ​യും ആ​ക്ഷേ​പി​ക്കു​ന്ന എ.​ഐ വി​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ത്​ നീ​ക്കം ചെ​യ്യാ​ത്ത​തി​നും സാ​മൂ​ഹി​ക​മാ​ധ്യ​മ പ്ലാ​റ്റ്​​ഫോ​മാ​യ എ​ക്സി​നെ​തി​രെ കേ​ര​ള പൊ​ലീ​സ് കേ​സെ​ടു​ത്തു.കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ അ​യ​ച്ച സ​ർ​ക്കു​ല​റി​ൽ ബി.​ജെ.​പി​യു​ടെ സീ​ലു​ണ്ടാ​യ​താ​ണ്​ വി​ഡി​യോ പ്ര​ചാ​ര​ണ​ത്തി​നു​ൾ​പ്പെ​ടെ ആ​ധാ​രം. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​റു​ടെ പ​രി​ധി​യി​ലാ​ണ്​ സം​ഭ​വ​മെ​ന്ന​തി​നാ​ലാ​ണ്​ തി​രു​വ​ന​ന്ത​പു​രം സൈ​ബ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ കേ​സെ​ടു​ത്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ പൊ​ലീ​സ്​ വ്യ​ക്​​ത​മാ​ക്കി. സി​ന്ത​റ്റി​ക്​ ജ​ന​റേ​റ്റ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ്ര​കാ​രം ര​ണ്ടു​മ​ണി​ക്കൂ​റി​ന​കം വി​ഡി​യോ നീ​ക്കം ചെ​യ്യാ​ത്ത​തി​നാ​ണ് കേ​സ്. വി​ഡി​യോ പോ​സ്‌​റ്റ്​ ചെ​യ്ത ല​ക്ഷ്​​മി എ​ൻ. രാ​ജു എ​ന്ന അ​ക്കൗ​ണ്ട് ഉ​ട​മ​യെ​യും പ്ര​തി​ചേ​ർ​ത്തു.

സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്‌​സി​ൽ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഉ​ൾ​പ്പെ​ടെ ഭ​ര​ണ​ഘ​ട​നാ അ​ധി​കാ​രി​ക​ളെ​യും​കു​റി​ച്ച് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തു​മാ​യ രീ​തി​യി​ൽ ചി​ത്രീ​ക​രി​ച്ച എ.​ഐ നി​ർ​മി​ത സി​ന്ത​റ്റി​ക് വി​ഡി​യോ​യു​ടെ പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ​യാ​ണ്​ ന​ട​പ​ടി​യെ​ന്ന് കേ​ര​ള പൊ​ലീ​സ് വി​ശ​ദീ​ക​രി​ച്ചു. അ​പ​കീ​ർ​ത്തി​ക​ര​മാ​യ വി​ഡി​യോ പ്ര​ച​രി​ക്കു​ന്ന​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍റേ​തു​ൾ​പ്പെ​ടെ​യു​ള്ള ഔ​ദ്യോ​ഗി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​സ്തു​ത എ.​ഐ വി​ഡി​യോ ഉ​ള്ള​ട​ക്കം പൊ​തു​ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​തും തെ​ര​ഞ്ഞെ​ടു​പ്പ്​ സം​വി​ധാ​ന​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തു​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​നും നി​യ​മ​വ്യ​വ​സ്ഥ​ക​ൾ​ക്കും അ​നു​സൃ​ത​മാ​യി കേ​ര​ള പൊ​ലീ​സ് സൈ​ബ​ർ ഓ​പ​റേ​ഷ​ൻ​സ് വി​ഭാ​ഗം​വ​ഴി ഉ​ള്ള​ട​ക്ക​ത്തി​ന്‍റെ കൂ​ടു​ത​ൽ പ്ര​ചാ​ര​ണം ത​ട​യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​രം​ഭി​ച്ചു.

നി​യ​മ​വി​രു​ദ്ധ ഉ​ള്ള​ട​ക്ക​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഐ.​ടി ആ​ക്ട് പ്ര​കാ​രം നോ​ട്ടീ​സ്​ ന​ൽ​കി​യ​താ​യും പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്തു​നി​ന്ന് അ​റി​യി​ച്ചു.എ​ക്സി​നെ​തി​രെ കേ​സെ​ടു​ത്ത​തി​ൽ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ വി​മ​ർ​ശ​ന​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കേ​സെ​ടു​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച്​ പൊ​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി വി​ശ​ദീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prime MinisterElection CommisonTwitterXAI VideoLatest News
News Summary - AI video insulting Election Commission: Case filed against X
Next Story