ഇറ്റലിയിൽനിന്ന് ഡൽഹിക്കുള്ള എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കി
text_fieldsന്യൂഡൽഹി: ഇറ്റലിയിലെ മിലാനിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങാനിരുന്ന 255 യാത്രക്കാരുടെ ദീപാവലി സന്തോഷങ്ങൾ മങ്ങി. എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിലെ സാങ്കേതിക തകരാറുമൂലം വെള്ളിയാഴ്ച വിമാനം റദ്ദാക്കേണ്ടി വന്നു. വിമാനത്തിന്റെ തകരാർ കാരണം യാത്രക്കാർ മിലാനിൽ കുടുങ്ങി, ഒരു യാത്രക്കാരനെ പ്രത്യേക അനുമതിയോടെ മറ്റൊരു വിമാനത്തിൽ അയച്ചു.
മിലാനിൽ നിന്ന് ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിൽ (AI-138) പറന്നുയരുന്നതിന് മുമ്പ് സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു. ഉച്ചക്ക് 2:54 ന് ഡൽഹിയിൽനിന്ന് AI-137 ആയി പുറപ്പെട്ട വിമാനം ഏകദേശം ഒമ്പത് മണിക്കൂറിന് ശേഷം ഇറ്റലിയിൽ എത്തി. എന്നിരുന്നാലും, ലാൻഡിങ്ങിന് ശേഷമാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. തകരാർ പരിഹരിക്കാനാവാത്തത് മൂലം മടങ്ങേണ്ട വിമാനവും റദ്ദാക്കി.
256 യാത്രക്കാരുടെയും 10 ലധികം ക്രൂ അംഗങ്ങളുടെയും യാത്രയെ ബാധിച്ചു. ഒക്ടോബർ 20 ന് ഷെങ്കൻ വിസ കാലാവധി അവസാനിക്കുന്ന ഒരു യാത്രക്കാരനെ മറ്റൊരു വിമാനത്തിൽ കയറ്റിവിട്ടു. വിസ കാലാവധി കഴിയുന്നതിന് മുമ്പ് ഇന്ത്യയിലെത്താൻ കഴിയും. ശേഷിക്കുന്ന യാത്രക്കാരെ ഒക്ടോബർ 20 ന് അല്ലെങ്കിൽ അതിനുശേഷം ഷെഡ്യൂൾ ചെയ്ത വിമാനങ്ങളിൽ ഉൾപ്പെടുത്തി.
യാത്രക്കാരുടെ സുരക്ഷക്കാണ് പ്രാധാന്യമെന്ന് പറഞ്ഞുകൊണ്ട് എയർ ഇന്ത്യ പ്രസ്താവനയിറക്കി. സാങ്കേതിക തകരാർ പരിഹരിക്കാൻ സാധിക്കാത്തതിനാൽ AI-138 റദ്ദാക്കി. എല്ലാ യാത്രക്കാർക്കും ഹോട്ടൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്, സ്ഥലപരിമിതി കാരണം വിമാനത്താവളത്തിൽ ചില ക്രമീകരണങ്ങൾ മാറ്റിവെക്കേണ്ടിവന്നു. എല്ലാ യാത്രക്കാർക്കും ഭക്ഷണവും മറ്റു സൗകര്യങ്ങളും നൽകുന്നുണ്ടെന്ന് എയർലൈൻ അറിയിച്ചു. എയർ ഇന്ത്യയുടെ സാങ്കേതിക തകരാറുകളും അസൗകര്യങ്ങളും സംബന്ധിച്ച് നിരവധി യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

