നാണംകെട്ട് എയർ ഇന്ത്യ; ലോകത്തെ ഏറ്റവും മോശം വിമാന കമ്പനികളില്‍ മൂന്നാമത്
text_fieldsന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും മോശം വിമാന കമ്പനികളില്‍ എയര്‍ ഇന്ത്യ മൂന്നാമത്. ഹംബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാനക്കമ്പനി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. യാത്രക്കാർക്ക് നൽകുന്ന വിവിധ സൗകര്യങ്ങൾ പരിഗണിക്കാതെ വിമാനങ്ങളുടെ സമയ നിഷ്ഠയും അപകടത്തോതും അടിസ്ഥാനമാക്കി 60 വിമാനക്കമ്പനികളുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോൾ അതിൽ 58ാം സ്ഥാനമാണ് ഇന്ത്യൻ വിമാന കമ്പനിയായ എയർ ഇന്ത്യക്ക് ലഭിച്ചത്.
ഏറ്റവും മോശം സേവനം നല്‍കുന്ന വിമാന കമ്പനികളിൽ ഒന്നാമത് ഇസ്രായേലിലെ ഇലാല്‍ എയര്‍ലൈൻസും രണ്ടാമത് ഐസ്ലൻഡെററുമാണ്. അതേസമയം ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനികളില്‍ ഒന്നാം സ്ഥാനത്തുള്ളത് നെതർലൻറ് ആസ്ഥാനമായുള്ള കെ.എല്‍.എം എയർലൈൻസ് ആണ് സ്‌പെയിനില്‍ നിന്നുളള ഐബീരി, ജപ്പാന്‍ കമ്പനി ജാല്‍, ഖത്തര്‍ എയര്‍വേസ് എന്നിവ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.