2023ൽ ഡൽഹിയിലെ മരണത്തിൽ 15 ശതമാനം മലിനീകരണം മൂലമെന്ന്
text_fieldsന്യൂഡൽഹി: തലസ്ഥാന നഗരത്തിലെ വായുമലിനീകരണം രൂക്ഷമായി തുടരുമ്പോൾ, മരണനിരക്കിന്റെ കാര്യത്തിൽ 2023ലെ കണക്ക് ആശങ്ക കൂട്ടുന്നു. ഡൽഹിയിലെ മൊത്തം മരണസംഖ്യയിൽ 15 ശതമാനത്തിലും മലിനീകരണമാണ് യഥാർഥ വില്ലന്‍. ഗ്ലോബൽ ബേർഡന്‍ ഓഫ് ഡിസീസ് (ജി.ബി.ഡി) പുറത്തുവിട്ട ഡേറ്റയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാല്വേഷന്‍ (ഐ.എച്ച്.എം.ഇ) ഈ ഡേറ്റ വിശകലനം ചെയ്തപ്പോൾ ഡൽഹിയിൽ ആ വർഷം ഉണ്ടായ 17,188 മരണങ്ങൾക്ക് കാരണം കടുത്ത മലിനീകരണമാണെന്ന് സ്ഥിരീകരിച്ചു. അതായത്, നഗരത്തിലുണ്ടായ ഏഴു മരണങ്ങളിൽ ഒന്നുവീതം രൂക്ഷമായ വായുമലിനീകരണം മൂലമാണ് സംഭവിച്ചത്.
ഓരോ വർഷത്തെയും കണക്കുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും മലിനീകരണം മൂലമുള്ള മരണസംഖ്യ കൂടിവരുകയാണെന്നും ഉയർന്ന രക്തസമ്മർദവും പ്രമേഹവും മൂലം ഉണ്ടാകുന്ന മരണങ്ങളേക്കാൾ അത് കൂടുതലാണെന്നുമാണ് സെന്റർ ഫോർ റിസർച് ഓൺ എനർജി ആൻഡ് ക്ലീന്‍ എയർ (സി.ആർ.ഇ.എ) ഗവേഷകർ പറയുന്നത്. വായു മലിനീകരണം പൊതുജനാരോഗ്യ രംഗത്തെ ഒരു പ്രതിസന്ധിയാണ് അതെന്നും സി.ആർ.ഇ.എയിലെ ഒരു അനലിസ്റ്റായ മനോജ് കുമാർ പറഞ്ഞു. എന്നാൽ, മരണസംഖ്യയെ വായുമലിനീകരണവുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന ഡേറ്റ ലഭ്യമല്ലെന്നാണ് കേന്ദ്ര സർക്കാറിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

